കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ, ഉറപ്പായും ഇഷ്ടമാവും…

പാചകം എന്നത് ഒരു കലയാണെന്ന് പലരും പറഞ്ഞു നമ്മൾ കേൾക്കാറുണ്ട്. യഥാർത്ഥത്തിൽ പാചകം ചെയ്യാൻ താല്പര്യവും ഇഷ്ടവും ഉണ്ടാവണം എന്നാൽ മാത്രമേ നമ്മൾ തയ്യാറാക്കുന്ന ഭക്ഷണത്തിന് രുചിയും ആരോഗ്യവും ഉണ്ടാവുകയുള്ളൂ. പാചകം ചെയ്യുന്ന വീട്ടമ്മമാർക്കുള്ള രസകരമായ ഒരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. കുട്ടികൾ സ്കൂളിൽ നിന്ന് വരുമ്പോഴേക്കും ചായക്ക് എന്തെങ്കിലും സ്നാക്സുകൾ തയ്യാറാക്കുന്നവരാണ് ഒട്ടുമിക്ക സ്ത്രീകളും.

അത്തരത്തിൽ വളരെ ആരോഗ്യപ്രദമായ ഒന്നാണ് പഴംപൊരി. കുട്ടികൾക്കും ഇത് കഴിക്കുവാൻ വളരെ ഇഷ്ടമാവും. പഴംപൊരി തയ്യാറാക്കിയതിനു ശേഷം ബാക്കി വരുന്ന ബാറ്റർ എന്തു ചെയ്യണമെന്ന് പലർക്കും അറിയില്ല അതുകൊണ്ടുതന്നെയാവാം മിക്ക ആളുകളും അത് കളയുന്നത്. എന്നാൽ ഇനി ബാക്കി വരുന്ന ആ മാവ് കളയേണ്ട ആവശ്യമില്ല അതിലേക്ക് കുറച്ച് കടലമാവ് ചേർത്ത് കൊടുക്കുക.

അവ നന്നായി യോജിപ്പിച്ചതിനുശേഷം കുറച്ചു ലൂസ് ആയി തന്നെ കുഴച്ചെടുക്കുക. ഗ്യാസ് ഓണാക്കിയതിനുശേഷം ഒരു പാനിൽ കുറച്ചു ഓയിൽ ചൂടാക്കാനായി വയ്ക്കുക. നന്നായി ചൂടായി വരുമ്പോൾ ഒരു ഓട്ട കയ്യിൽ എടുത്ത് അതിലൂടെ മാവ് ഒഴിച്ചു കൊടുക്കുക. അത് ഉപയോഗിച്ച് ബൂന്തി തയ്യാറാക്കാം. ബൂന്തി തയ്യാറാക്കിയതിനു ശേഷം അവയെല്ലാം കൂടി.

ഒരു മിക്സിയുടെ ജാറിൽ ഇട്ട് കൂടുതൽ പൊടിയാത്ത രീതിയിൽ ചെറുതായി അടിച്ചെടുക്കുക. ഒരു പാനിൽ അല്പം പഞ്ചസാര എടുത്ത് അതിലേക്ക് അൽപ്പം വെള്ളം കൂടി ചേർത്തു കൊടുക്കണം. പഞ്ചസാരയുടെ ആ ലായനിയിലേക്ക് പൊടിച്ചത് കൂടി ചേർത്തു കൊടുക്കണം. നന്നായി ഇളക്കിയതിനു ശേഷം ലഡു രൂപത്തിൽ ഉണ്ട പിടിച്ചെടുക്കുക. കൂടുതൽ അറിവുകൾക്ക് വീഡിയോ കാണുക.