ഹൽദിക്ക് അതിസുന്ദരിയായി കന്യാദാനം പരമ്പരയിലെ ചിലങ്ക!! ആശംസകളുമായി മലയാളി പ്രേക്ഷകർ.

കന്യാദാനം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ് മാറിയതാണ് ഐശ്വര്യ. ഈ പരമ്പരയിലെ ചിലങ്ക എന്ന കഥാപാത്രത്തെയാണ് വളരെ മികച്ച രീതിയിൽ ഐശ്വര്യ അവതരിപ്പിക്കുന്നത്. അച്ഛന്റെയും അഞ്ച് പെൺമക്കളുടെയും കഥ പറയുന്ന ഈ പരമ്പരക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഈ പരമ്പര മലയാളികൾ എല്ലാവരും ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു എന്ന് പറയാം.

ഈ പരമ്പരയിലൂടെ മലയാളികൾക്ക് മുൻപിൽ പുതുമുഖ താരങ്ങളെ അണിനിരത്തുകയും ഏവരെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകർ. നടൻ ദേവൻ ആണ് ഇവരുടെ അച്ഛനായി ഈ പരമ്പരയിൽ എത്തുന്നത്. ഇപ്പോഴിതാ ഈ പരമ്പരയിലെ ഐശ്വര്യയുടെ പുതിയ വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ആയതുകൊണ്ട് തന്നെ ചിലങ്കയുടെ ഏതൊരു വാർത്തയും ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ചിലങ്കയുടെ വിവാഹ തലേന്നിനോടനുബന്ധിച്ച് ഹൽദി നടത്തുന്നത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം പിടിക്കുന്നത്. ഹൽദിക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് വളരെ സുന്ദരിയായാണ് ഐശ്വര്യ എത്തുന്നത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം വളരെ സന്തോഷപൂർവ്വം ആഘോഷിക്കുന്നതും ഡാൻസ് കളിക്കുന്നതുമെല്ലാം വീഡിയോയിലൂടെ കാണിച്ചിരിക്കുന്നു. ദേവന്റെ അഞ്ചുമക്കളിൽ ഒരാളായ് എത്തുന്ന ചിലങ്കയോട് ഒരു പ്രത്യേക ഇഷ്ടമാണ് പ്രേക്ഷകർക്ക് ഉള്ളത്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെയധികം സജീവമായി എത്തുന്ന ഐശ്വര്യ തന്നെയാണ് ചിത്രങ്ങളെല്ലാം ആരാധകർക്കായി പങ്കുവയ്ക്കുന്നത്. അത്തരത്തിൽ താരത്തിന്റെ വിവാഹവും അതിന്റെ പരിപാടികളും ചിത്രങ്ങളും എല്ലാമാണ് ആരാധകർ ഏറ്റെടുക്കുന്നത്. വ്യാസ് സുരേഷിനെ ആണ് ഐശ്വര്യ വിവാഹം ചെയ്യാൻ പോകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളെ വളരെ സന്തോഷപൂർവ്വം ആഘോഷിക്കുകയാണ് ഐശ്വര്യ. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് ലൈക്കുകളും കമന്റ്കളുമായി രംഗത്ത് എത്തുന്നത്. ഒപ്പം തന്നെ ചിലങ്കക്ക് വിവാഹാശംസകളും ആരാധകർ നേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *