ചെറുപയർ കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ഒരു നല്ല വിഭവമാണ് ഇത്. ചെറുപയർ ഇതുപോലെ ഒരു മധുര പലഹാരമായി തയ്യാറാക്കുകയാണെങ്കിൽ കുട്ടികളെല്ലാം വളരെ ആസ്വദിച്ചു തന്നെ ചെറുപയർ കഴിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് ചെറുപയർ എടുക്കുക.
നല്ലതുപോലെ കഴുകി ഒരു കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ചെറുപയർ നല്ലതുപോലെ വെന്തു വന്നതിനു ശേഷം വിസിൽ കളഞ്ഞു മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാനിലേക്ക് ഒരു കപ്പ് ശർക്കര എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അലിയിച്ച് എടുക്കുക. അതിനുശേഷം വേവിച്ചു വെച്ചിരിക്കുന്ന ചെറുപയർ ഒരു പാനിലേക്ക് പകർത്തി ചൂടാക്കാൻ വയ്ക്കുക.
അതിലേക്ക് ഉരുക്കിവച്ചിരിക്കുന്ന ശർക്കര ഒരു അരിപ്പ കൊണ്ട് അരിച്ച് ചേർത്തു കൊടുക്കുക. അതിനുശേഷം ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കുക. ശർക്കരപ്പാനി ചെറുപയറിൽ നല്ലതുപോലെ മിക്സ് ആയതിനു ശേഷം.
അതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്തു കൊടുക്കുക. അതിനുശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് പാകമാകുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിനുശേഷം വിളമ്പാം.ഇനി കുട്ടികൾക്കും മുതിർന്നവർക്കും ചെറുപയർ ഇതുപോലെ ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ ചെറുപയർ ഇനി ആരും ബാക്കി വെക്കില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.