ഇത്രനാൾ ചെമ്പരത്തി വീട്ടിൽ ഉണ്ടായിട്ടും ഇതൊന്നും അറിയാതെ പോയല്ലോ. ഇനിയും ഇതറിയാതെ പോയാൽ വലിയ നഷ്ടം ആയിരിക്കും. | Easy Hibiscus Health Drink Tip

Easy Hibiscus Health Drink Tip : ചെമ്പരത്തി എല്ലാവരുടെ വീടുകളിലും സാധാരണ വളർത്തുന്ന ഒരു പുഷ്പമാണ്. ചെമ്പരത്തിയുടെ പൂവ് കാണാൻ ഭംഗി മാത്രമല്ല അതുകൊണ്ട് നിരവധി ഉപയോഗങ്ങളും ഉണ്ട്. ഇതുപയോഗിച്ചുകൊണ്ട് വളരെയധികം ഉപകാരപ്രദമായ ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെമ്പരത്തി പൂവ് ഒരു മൂന്നോ നാലോ എണ്ണം എടുക്കുക. അതിന്റെ ഞെട്ടെല്ലാം കളയുക.

ശേഷം വെള്ളത്തിൽ ഇട്ട് നന്നായി കഴുകി എടുക്കുക. ശേഷം രണ്ട് ഗ്ലാസ് എടുക്കുക അതിലേക്ക് ഓരോ ഗ്ലാസിലേക്കും രണ്ട് ചെമ്പരത്തി പൂവ് വീതം ഇറക്കി വയ്ക്കുക. ശേഷം അതിലേക്ക് തിളച്ച ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. രണ്ട് മിനിറ്റ് കൊണ്ട് തന്നെ വെള്ളം ചെറിയ വയലറ്റ് നിറമായി വരുന്നത് കാണാം. കൂടാതെ ചെമ്പരത്തി പൂവിന്റെ നിറം മാറിയിരിക്കുന്നതും കാണാം. അതിനുശേഷം ചെമ്പരത്തി പൂവ് അതിൽ നിന്നും മാറ്റുക.

ഇപ്പോൾ തയ്യാറാക്കിയ ഈ ഡ്രിങ്ക് ഇതുപോലെ തന്നെ കുടിക്കുകയും ചെയ്യാം. അല്ലെങ്കിൽ ഇതിലേക്ക് ഒരു ചെറുനാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക. ഇപ്പോൾ നിങ്ങൾക്ക് അതിന്റെ നിറം ഒരു ചുവപ്പ് നിറമായി മാറി വരുന്നത് കാണാം. ഇതിലേക്ക് മധുരം ആവശ്യമുള്ളവർക്ക് പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ്. ചൂടോടുകൂടി കുടിക്കാവുന്നതാണ് അല്ലെങ്കിൽ ഇത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിനു ശേഷം കുടിക്കാവുന്നതാണ്.

ഭാരം കുറയ്ക്കുന്നതിനും ശരീരത്തിൽ രക്തത്തിന്റെ അളവ് വർധിക്കുന്നതിനും വളരെ നല്ല ഒരു ഡ്രിങ്ക് ആണിത്. അതുപോലെ തന്നെ കൊളസ്ട്രോള് കുറയ്ക്കുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും പ്രമേഹം കുറയ്ക്കുന്നതിനും ഈ ഡ്രീങ്കിനു സാധിക്കും. എല്ലാവരും തന്നെ ഒരു പ്രാവശ്യമെങ്കിലും തയ്യാറാക്കി നോക്കൂ. Video Credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *