വീണ്ടും ഷെഫ് ആയ് ലാലേട്ടൻ!! ഫുഡ്‌ ആയോന്ന് കാത്തുനിന്ന് ഇന്ദ്രജിത്തും.

ആരാധകർക്ക് ഏവർക്കും പരിചയമുള്ള കാര്യമാണ് ലാലേട്ടന്റെ കുക്കിംഗ്‌നോടുള്ള ഇഷ്ടം. അത്തരത്തിൽ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ലാലേട്ടന്റെ പുതിയ കുക്കിംഗ്‌ വീഡിയോയും ചിത്രങ്ങളും ആണ് പുറത്ത് വരുന്നത്. ലണ്ടനിൽ വെച്ചാണ് ലാലേട്ടൻ ഇന്ദ്രജിത്തിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത്. റാം എന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് തന്റെ സഹതാരത്തിന് കുക്ക് ചെയുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കുള്ളിൽ ഇവ ഇടം പിടിക്കുകയായിരുന്നു.

ഇതിനുമുൻപും ലാലേട്ടൻ കുക്ക് ചെയ്യുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇത്തവണ നടി സംയുക്ത മേനോനും ഇന്ദ്രജിത്തിനും ആണ് ആ ഭാഗ്യം ലഭിച്ചിരിക്കുന്നത്. സ്റ്റാർ ഷെഫ് ഇൻ ആക്ഷൻ എന്ന ക്യാപ്ഷനോട് കൂടിയിട്ടാണ് ഇന്ദ്രജിത്ത് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയുന്നത്. എന്നാൽ ഇതിനോടൊപ്പം തന്നെ മറ്റൊരു ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നു.

റാം എന്ന കാറിനു മുമ്പിൽ നിൽക്കുന്ന ലാലേട്ടന്റെ ചിത്രങ്ങളാണ് ഇതിനോടൊപ്പം തന്നെ ആരാധകർ ഏറ്റെടുക്കുന്നത്.  അമേരിക്കയിലെ ഫേമസ് വാഹനങ്ങളിൽ ഒന്നാണ് ആണ് റാം. റാം എന്ന സിനിമ ലൊക്കേഷൻ ഇടയിൽ റാം എന്ന കാറിന്റെ മുമ്പിൽ നിൽക്കുമ്പോൾ വളരെയധികം ആശ്ചര്യത്തിൽ ആണ് ആരാധകർ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ആണ് ലണ്ടനിൽ വെച്ച് നടക്കുന്നത്.

റാം എന്ന ചിത്രത്തിൽ ലാലേട്ടൻ റാം എന്ന കാറും ഉപയോഗിക്കുന്നുണ്ടോ എന്നും ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തുന്നുണ്ട്. റാം എന്ന കാറും റാം എന്ന സിനിമ വിശേഷങ്ങൾ ഒന്നിച്ച് കണ്ടപ്പോൾ ആരാധകർ കൗതുകത്തിൽ ആവുകയായിരുന്നു. നിരവധി പേരാണ് ഈ ചിത്രത്തിനും ഒപ്പം തന്നെ ഭക്ഷണം പാകം ചെയ്യുന്ന ചിത്രത്തിനും ലൈക്കുകളും ധാരാളം കമ്മെന്റുകളുമായ് രംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *