ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ വൃക്കയുടെ പ്രവർത്തനം നിൽക്കാൻ പോകുന്നു…

നിരവധി സങ്കീർണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു ആന്തരിക അവയവമാണ് വൃക്ക അഥവാ കിഡ്നി. ശരീരത്തിന്റെ അരിപ്പ എന്ന് വേണം ഇതിനെ പറയാൻ. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത വസ്തുക്കളെയും പുറന്തള്ളാൻ സഹായിക്കുന്ന ഈ അവയവം ശരീരത്തെ ശുദ്ധീകരിക്കുന്നു. വൃക്ക തകരാറിൽ ആയാൽ ശരീരത്തിന്റെ മൊത്തം പ്രവർത്തനങ്ങളും തകരാറിലാകും.

വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് രക്തത്തിലെ ക്രിയാറ്റിൻ അളവ് വർദ്ധിക്കുന്നത്. കിഡ്നിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും തകരാറും മനസ്സിലാക്കാൻ സാധിക്കുന്ന ഒരു വഴി കൂടിയാണിത്. ക്രിയാറ്റിൻ അളവ് നോർമലായി.6 മുതൽ1.1 വരെയാണ് കാണപ്പെടുന്നത്. എന്നാൽ 1.4 നേക്കാൾ കൂടുതലാണെങ്കിൽ അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ ഇതുമൂലം പല സൂചനങ്ങളും കാണപ്പെടും.

നമ്മുടെ മസിലുകൾക്ക് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് ക്രിയാറ്റിൻ വഴിയാണ്. കരളാണ് ക്രിയാറ്റിൻ എന്ന ഈ ഘടകം ഉല്പാദിപ്പിക്കുന്നത്. പിന്നീട് ഇത് ഊർജ്ജമായി മാറുകയാണ് ചെയ്യുന്നത്. ആവശ്യമുള്ള ക്രിയാറ്റിന് ഉപയോഗിച്ചതിനു ശേഷം ബാക്കിയുള്ളവ പുറന്തള്ളപ്പെടുന്നു. വൃക്കയാണ് ഈ പ്രവർത്തനം ചെയ്യുന്നത്. രക്തത്തിലെ ക്രിയാറ്റിൻ അളവ് കൃത്യം ആണെങ്കിൽ വൃക്ക ശരിയായി പ്രവർത്തിക്കുന്നു എന്നാണ് അർത്ഥം.

എന്നാൽ ചില സന്ദർഭങ്ങളിൽ വൃക്കയുടെ പ്രശ്നം കാരണമല്ലാതെ ക്രിയാറ്റിൻ അളവ് രക്തത്തിൽ വർദ്ധിക്കുന്നു. കൂടുതൽ വ്യായാമം ചെയ്യുമ്പോൾ, ശരീരത്തിന് വെള്ളം ആവശ്യത്തിന് എത്താതിരിക്കുമ്പോൾ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, പാമ്പിൻറെ കടിയേറ്റാൽ, ചില മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം രക്തത്തിൽ ക്രിയാറ്റിൻ അളവ് അധികമാവാൻ കാരണമാകുന്നു. അമിതവണ്ണം ഉള്ളവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യമായി വൃക്ക രോഗമുള്ളവരിലും ക്രിയാറ്റിൻ അളവ് വർദ്ധിക്കുന്നതിന് സാധ്യത ഏറെയാണ്.കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.