അയൺ ബോക്സിലെ കരി എളുപ്പത്തിൽ വൃത്തിയാക്കാം, ഉറപ്പായും നിങ്ങൾ ഞെട്ടിപ്പോകും…

നമ്മുടെ എല്ലാവരുടെയും വീട്ടിൽ അയൺ ബോക്സ് ഉണ്ടാകും. പുറത്തേക്ക് പോകുന്ന സമയത്ത് അയൺ ചെയ്ത വസ്ത്രങ്ങൾ ഇടുവാനാണ് നമുക്ക് എല്ലാവർക്കും ഇഷ്ടം. അതുകൊണ്ടുതന്നെ പെട്ടെന്ന് ആവും നമ്മൾ തുണികൾ അയൺ ചെയ്യാനായി എടുക്കുക. അത്തരത്തിൽ തിരക്കുപിടിച്ച അയൺ ചെയ്തതിനുശേഷം പലപ്പോഴും അയൺ ബോക്സ് നമ്മൾ അങ്ങനെ തന്നെ വെച്ചു പോകാറുമുണ്ടാവും.

അയൺ ബോക്സിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും അഴുക്കുകളും പലപ്പോഴും നമ്മൾ ആരും ശ്രദ്ധിക്കാറില്ല. അങ്ങനെ ഉണ്ടെങ്കിൽ പോലും അത് എങ്ങനെ കളയണമെന്ന് മിക്ക ആളുകൾക്കും അറിയില്ല. അയൺ ബോക്സിലെ കറകൾ പൂർണ്ണമായും കളഞ്ഞ് പുതു പുത്തൻ ആക്കി മാറ്റുവാൻ ഒരു എളുപ്പവഴി ഈ വീഡിയോയിലൂടെ പറയുന്നു. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പനിക്ക് കഴിക്കുന്ന ഡോളോ അല്ലെങ്കിൽ പാരസെറ്റമോൾ പോലുള്ള ഗുളികകളാണ്.

അയൺ ബോക്സ് നല്ലവണ്ണം ചൂടാക്കിയതിനു ശേഷം ഗുളിക കൊണ്ട് കറയുള്ള ഭാഗം നന്നായി ഉരച്ചു കൊടുക്കുക. അതിനുശേഷം നല്ല കട്ടിയുള്ള ഒരു തുണിയെടുത്ത് ആ ഭാഗം തുടച്ചാൽ മതി. കൈകൊള്ളാതെ വളരെ ശ്രദ്ധിച്ചു വേണം ഇത് ചെയ്യുവാൻ. പാരസെറ്റമോൾ ഗുളിക ഉപയോഗിച്ച് കറയും അഴുക്കുമുള്ള ഭാഗത്ത് നന്നായി ഉരച്ചു കൊടുത്തു നല്ല കട്ടിയുള്ള തുണികൊണ്ടുവേണം തുടച്ചെടുക്കുവാൻ.

അല്ലെങ്കിൽ പെട്ടെന്ന് കൈ പോള്ളുവാനുള്ള സാധ്യത കൂടുതലാണ്. അയൺ ബോക്സിൽ അടുക്കും കറിയും ഉണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ തുണികളിൽ പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അത് എങ്ങനെ ക്ലീൻ ചെയ്യണം എന്ന് മിക്ക ആളുകൾക്കും അറിയില്ല. അത്തരക്കാർക്ക് ഉപകാരപ്രദമാകുന്ന ഒരു നല്ലൊരു ടിപ്പാണിത്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.