ദിവസം മുഴുവൻ ചപ്പാത്തി സോഫ്റ്റ് ആയിരിക്കാനും അതുപോലെ നല്ല പന്തു പോലെ വീർത്തു വരുന്നതിനും എങ്ങനെ ചപ്പാത്തി ശരിയായ രീതിയിലുണ്ടാക്കി എടുക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക അതിനുശേഷം പാകത്തിന് വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക. ശേഷം ഒരു അഞ്ചു മിനിറ്റ് എങ്കിലും കുഴച്ചു കൊണ്ടേയിരിക്കുക.
ഇത് മാവ് വളരെ സോഫ്റ്റ് ആയി കിട്ടാനും അതുവഴി ചപ്പാത്തിയും സോഫ്റ്റ് ആയി ഇരിക്കാനും വളരെയധികം നല്ലതാണ്. അതിനുശേഷം മാവിന് മുകളിലേക്ക് ഒരു നനഞ്ഞ തുണി വെച്ച് കൊണ്ട് 10 മിനിറ്റ് അടച്ചു മാറ്റിവെക്കുക. അതിനുശേഷം മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ചപ്പാത്തി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചപ്പാത്തി കോല് തിരഞ്ഞെടുക്കുമ്പോൾ കനം കുറഞ്ഞ നീളത്തിലുള്ള ചപ്പാത്തിക്ക് തിരഞ്ഞെടുക്കുക.
ഇത് ചപ്പാത്തി കൃത്യം വലുപത്തിൽ വരുന്നതിനും സഹായിക്കും. അതിനുശേഷം ചപ്പാത്തി പരത്തി എടുക്കുക ആവശ്യത്തിന് ഗോതമ്പുപൊടി ഇതിനായി ഉപയോഗിക്കുക. അതിനുശേഷം പാൻ ചൂടാക്കി മീഡിയം ഫ്രെയിമിൽ വയ്ക്കുക. ശേഷം നന്നായി ചൂടായി വരുമ്പോൾ ചപ്പാത്തി ഇട്ടു കൊടുക്കുക. ഒരു ഭാഗത്ത് ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ തന്നെ തിരിച്ചിട്ട് കൊടുക്കുക.
തിരിച്ചിട്ടതിനുശേഷം ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ പാനിൽ നിന്ന് എടുത്ത് നേരെ ഗ്യാസിനു മുകളിൽ വച്ച് കൊടുക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാം ചപ്പാത്തി നല്ല പന്തു പോലെ വീർത്തു വരുന്നത്. അതിനുശേഷം മാറ്റി പാത്രത്തിൽ ആക്കി വയ്ക്കുക. ഇനി എല്ലാവരും തന്നെ ഈ രീതിയിൽ എണ്ണയൊന്നും ചേർക്കാതെ വളരെ സോഫ്റ്റ് ആയി തന്നെ ഇരിക്കുന്ന ചപ്പാത്തി തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.