പഴങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ആപ്പിൾ, ഏത്തപ്പഴം, മുന്തിരി, ഓറഞ്ച് എന്നിവയൊക്കെയാണ് നാം സ്ഥിരമായി കഴിക്കാറുള്ളത്. എന്നാൽ മധുരമുള്ള ഈന്തപ്പഴം വല്ലപ്പോൾ മാത്രം കഴിക്കുന്ന ഒന്നാണ്. അറേബ്യൻ രാജ്യങ്ങളിൽ എല്ലാം വളരെയേറെ പ്രചാരമുള്ള ഈ പഴം ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. പതിവായി ഈന്തപ്പഴം കഴിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
പോഷകങ്ങളുടെ കലവറ എന്നുവേണം ഇതിനെ വിശേഷിപ്പിക്കാൻ. രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. വിളർച്ച പോലുള്ള രോഗങ്ങൾ വരാതിരിക്കുവാൻ ഇത് വളരെ നല്ലതാണ്. മികച്ച ഉറക്കം ലഭിക്കുവാൻ ഈന്തപ്പഴം കഴിക്കുന്നത് വളരെ സഹായകമാണ്. അലർജി പോലുള്ള അസ്വസ്ഥതകൾ പൂർണ്ണമായി മാറ്റുന്നതിനും അണുബാധകളോട് പോരാടുന്നതിനും ഈന്തപ്പഴം വളരെ ഗുണം ചെയ്യും.
കാർബോഹൈഡ്രേറ്റുകളുടെ നല്ല ഉറവിടം കൂടിയാണിത്. ശരീരത്തിന്റെ ഊർജ്ജനില വർദ്ധിപ്പിക്കുന്നതിന് ദിവസവും ഈന്തപ്പഴം ശീലമാക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബറുകൾ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകുന്നു. മലബന്ധം, അസിഡിറ്റി എന്നിവ പരിഹരിക്കാനും ഇത് സഹായകമാണ്. ഒരു ദിവസം കൂടുതൽ ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് ഈ ഗുണങ്ങളെല്ലാം ലഭിക്കണമെന്നില്ല.
ഇത് കഴിക്കേണ്ട ചില രീതികൾ ഉണ്ട്. രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. ശരീരത്തിലെ ഹിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കണമെങ്കിൽ ഉച്ചഭക്ഷണത്തിനുശേഷം കഴിക്കുക. കുട്ടികൾക്ക് അവ ഉച്ചയ്ക്ക് ശേഷം നൽകാവുന്നതാണ്. നിങ്ങളുടെ ഡയറ്റിൽ പ്രധാന ഘടകമാക്കി ഈന്തപ്പഴത്തെ മാറ്റുക. ഇതിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണൂ.