ആരും പങ്കുവെക്കാത്ത വെറൈറ്റി ചിത്രങ്ങളുമായി ചാക്കോച്ചൻ!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത രണ്ട് വ്യക്തികളാണ് രമേശ് പിഷാരടിയും, കുഞ്ചാക്കോ ബോബനും. ഇരുവരും ഒന്നിച്ച് എത്തുന്ന ഏതൊരു നിമിഷവും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. വളരെ ചുരുക്കം സിനിമകളിൽ മാത്രമേ രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള എങ്കിലും ഇവരുടെയും കോംബോ മലയാളികൾ ഇഷ്ടപ്പെടുന്നതാണെന്ന് പറയാം.

രാമന്റെ ഏദൻതോട്ടം, കുട്ടനാടൻ മാർപാപ്പ, മോഹൻകുമാർ ഫാൻസ്, എന്നീ സിനിമകളിലാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്. ഈ സിനിമകളിൽ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഒരുപാട് ആസ്വദിച്ചവരാണ് മലയാളികൾ. അതുകൊണ്ടു തന്നെ രമേഷ് പിഷാരടിയുടെയും കുഞ്ചാക്കോ ബോബനും എത്തുന്ന ഏതൊരു നിമിഷങ്ങളും ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ വൻ സ്വീകാര്യത ലഭിക്കാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ഇവരുടേത്. നിഷ്കളങ്കരായി ബാത്ത് ടബ്ബിൽ ഇരിക്കുന്ന കുഞ്ചാക്കോ ബോബന്റെയും രമേഷ് പിഷാരടിയുടെ ചിത്രങ്ങളാണ് ആരാധകർ വൈറലാക്കി മാറ്റുന്നത്. ഈ രസകരമായ ചിത്രം പങ്കുവയ്ക്കാൻ സഹായിക്കില്ലേ പിഷു, ഞങ്ങളുടെ ജീവിതത്തിൽ ഇത്രയും സന്തോഷകരമായ മുഖമായതിനു നന്ദി, ഇത്രയും മികച്ച സുഹൃത്ത്, പിന്തുണ, കുടുംബം, സഹനടൻ ജീവിതം ഇത്രയ്ക്കും ക്രേസി ആക്കാനുള്ള ഒരാൾ.

എന്നിങ്ങനെയുള്ള അടിക്കുറിപ്പും ആയാണ് രമേഷ് പിഷാരടിക്കൊപ്പം ഉള്ള ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ  ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്. കമന്റുകൾ മാത്രമല്ല ഒപ്പം അനേകം ലൈക്കുകളും ഈ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഈ സൗഹൃദവും ഒപ്പം തന്നെ ഈ കോംബോയുടെ ഒന്നിച്ചുള്ള പുതിയ സിനിമക്കായമുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *