സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നടനാണ് കുഞ്ചാക്കോ ബോബൻ. നിരവധി സിനിമയിൽ അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരനായ ഈ നടന്റെ ഏതൊരു വിശേഷവും അറിയാൻ ആരാധകർക്ക് ഏറെ ഉത്സാഹമാണ്. അതുകൊണ്ടുതന്നെ കുഞ്ചാക്കോ ബോബന്റെ ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ചാക്കോച്ചന്റെ പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ.
കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു ചാക്കോച്ചന്റെ 46 ആം ജന്മദിനം കുടുംബാംഗങ്ങൾക്കൊപ്പം വളരെ ഗംഭീരമായി ആഘോഷിച്ചത്. എന്നാൽ ചാക്കോച്ചന് ഒരു സർപ്രൈസ് ആയിട്ടാണ് മലയാള സിനിമയിലെ താരങ്ങൾ പിറന്നാൾ ആഘോഷം നടത്തുന്നത്. രമേഷ് പിഷാരടി, മഞ്ജു വാര്യർ, എം ജി ശ്രീകുമാർ, ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് ഈ ആഘോഷ പരിപാടിയിൽ എത്തിച്ചേർന്നത്.
പിറന്നാൾ കേക്ക് മുറിക്കാൻ ചാക്കോച്ചനും കുടുംബാംഗങ്ങളും വേദിയിൽ എത്തിയപ്പോൾ മകനെ കാണാത്തതുകൊണ്ട് ഇസക്കുട്ടനെ അന്വേഷിക്കുന്ന ചാക്കോച്ചന്റെ വീഡിയോ ആണ് ആരാധകർ വൈറൽ ആക്കി മാറ്റുന്നത്. കേക്ക് മുറിക്കാൻ നിൽക്കുമ്പോൾ ആയിരുന്നു തന്റെ പ്രിയ മകൻ അടുത്തില്ല എന്നുള്ള വിവരം ചാക്കോച്ചൻ അറിയുന്നത്. തുടർന്ന് മൈക്കിലൂടെ മകൻ എവിടെ എന്ന് അന്വേഷിക്കുകയും, ഈ സദസ്സിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ വേദിയിലേക്ക് എത്തിച്ചേരാൻ താല്പര്യപ്പെടുകയാണെന്ന് അറിയിക്കുന്നു. തുടർന്ന് ഇസ്സ കുട്ടനോട് മോനെ നിന്റെ അപ്പനാടാ വിളിക്കുന്നെ എന്നും പറയുന്നുണ്ട്.
താരത്തിന്റെ ഈ വാക്കുകളെല്ലാം ഒരു പുഞ്ചിരിയോടുകൂടിയാണ് ആരാധകർ കേൾക്കുന്നത്. പിന്നീട് മകൻ എത്തുകയും കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നു. ചാക്കോച്ചന്റെ ഈ വീഡിയോ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ വൈറലാക്കി മാറ്റുകയായിരുന്നു. താരത്തിന്റെ വീഡിയോയ്ക്ക് താഴെ ഒട്ടനേകം പേരാണ് കമന്റുകളായി രംഗത്തെത്തുന്നത്. ചാക്കോച്ചൻ ഓരോ ബർത്ത് ഡേ കഴിയും തോറും ചെറുപ്പം ആവുകയാണെന്നും, ഒപ്പം തന്നെ പിറന്നാൾ ആശംസകളും ആരാധകർ നേരുന്നു.