മലയാളികൾക്ക് സുപരിചിതനായ ഒരാളാണ് ഗിന്നസ് പക്രു. നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ പ്രിയ താരമാകുകയായിരുന്നു. ഒരു നടൻ മാത്രമല്ല പക്രു. ഒപ്പം തന്നെ നല്ലൊരു സംവിധായകനും കൂടിയാണ്. തന്റെ കുറവുകളിൽ നിന്നും ലോകമേബാടും അറിയപ്പെടുന്ന ഒരാളാകാൻ പക്രുവിന് സാധിച്ചു. മലയാളികളുടെ പ്രിയങ്കരനായത്കൊണ്ട് തന്നെ ഈ നടന്റെ ഏതു വിശേഷങ്ങളും മലയാളി പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.
അത്തരത്തിൽ നടൻ പക്രു പങ്കുവെച്ച പുതിയ സന്തോഷ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. പക്രുവിന്റെ മകളായ ദീപ്ത കീർത്തിയുടെ പിറന്നാൾ ആഘോഷമാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പോസ്റ്റ് ചെയ്യുന്നത്. അച്ഛനൊപ്പം മകൾ കേക്ക് മുറിക്കുന്നതും കഴിക്കുന്നതുമായ മനോഹരമായ ദൃശ്യങ്ങളാണ് പക്രു പങ്കുവെച്ചത്. മകളോടൊപ്പം ഉള്ള ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റിയിരുന്നു.
പക്രുവിന്റെ മകൾ പപ്പിയും മലയാളികളുടെ പ്രിയങ്കരി ആണെന്ന് പറയാം. നിരവധി പേരാണ് പക്രുവിന്റെ പപ്പി മോൾക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷം ആകുമ്പോഴേക്കും ഒരു കുഞ്ഞ് ജനിച്ചെങ്കിലും 15 ദിവസം മാത്രമാണ് ജീവിച്ചിരുന്നത്. മകളുടെ വിയോഗത്തിനുശേഷം ഒരുപാട് കാലം വിഷാദത്തിൽ ആയിരുന്നു എന്ന് പലപ്പോഴായും ഗിന്നസ് പക്രു പറഞ്ഞിരുന്നു. പിന്നെ കുറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ദമ്പതികൾക്ക് ദീപ്ത കീർത്തി എന്ന മകൾ ജനിക്കുന്നത്.
മകളുടെ ഏതൊരു കാര്യം പറയുമ്പോഴും വളരെയധികം വാചാലനായാണ് പക്രു എത്താറുള്ളത്. മകൾക്ക് സിനിമയും ഡാൻസും എല്ലാം ഇഷ്ടമാണെന്നും, ചിത്രകലയിലും അത്യാവശ്യം താല്പര്യമുണ്ടെന്നും, പക്രു പറയുന്നു. അവളുടെ ഏത് താല്പര്യം ആണെങ്കിലും അതിനെല്ലാം പ്രോത്സാഹിപ്പിച്ച് ഉയരങ്ങളിൽ എത്താൻ സഹായിക്കും എന്നും പക്രു പറയുന്നുണ്ട്. ഒപ്പം തന്നെ ഈ താര കുടുംബത്തിന്റെ വിശേഷങ്ങൾക്ക് ആയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.