വെരിക്കോസ് വെയിൻ ഉണ്ടാവുന്നതിന്റെ കാരണം അറിയാതെ ചികിത്സിച്ചിട്ട് കാര്യമില്ല, ഇത് കേൾക്കൂ…

കാലിലെ വേനുകൾ വീർത്തു തടിച്ച കെട്ടുപിണഞ്ഞ പാമ്പുകൾ പോലെ കാണപ്പെടുന്ന ഒരവസ്ഥയാണ് വെരിക്കോസ് വെയിൻ. നിരവധി ആളുകൾ ഇതുമൂലം ബുദ്ധിമുട്ടുന്നു. മിക്കവരിലും ഇത് വെറും ഒരു സൗന്ദര്യ പ്രശ്നമായി ജീവിതകാലം മുഴുവൻ നിലനിൽക്കും. എന്നാൽ ചില വ്യക്തികളിൽ കാൽ വേദന, കാൽ കഴപ്പ്, തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, വ്രണങ്ങൾ, ആണിനെ തൊലി കറുത്തു വരിക.

മുറിവുണ്ടായാൽ ഉണങ്ങാൻ എടുക്കുന്ന താമസം തുടങ്ങിയവയെല്ലാമാണ് കണ്ടുവരുന്ന ചില ലക്ഷണങ്ങൾ. ചില സന്ദർഭങ്ങളിൽ ഈ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവവും ഉണ്ടാവാം. ശരീരഭാഗങ്ങളിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന രക്തത്തിലെ ഓക്സിജൻ സ്വീകരിച്ച ശേഷം തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണ് സിരകൾ. ഇവയിലെ രക്തപ്രവാഹം എപ്പോഴും ഹൃദയത്തിൻറെ ഭാഗത്തേക്ക് ആയിരിക്കും.

കൈകാലുകളിൽ നിന്നുള്ള രക്തം തിരികെ എത്തുന്നത് മസിൽ പമ്പിങ് ആക്ഷൻ മൂലമാണ് ഇങ്ങനെ കയറുന്ന രക്തം താഴേക്ക് വരാതിരിക്കാൻ വെയിനുകളിൽ വാൽവുകളുണ്ട്. ഇവ രക്തം താഴേക്ക് വീഴാതെ പിടിച്ചു നിർത്താൻ സഹായിക്കുന്നു ഈ വാൽവുകൾക്ക് തകരാറ് സംഭവിക്കുമ്പോഴാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. പാരമ്പര്യം, ദീർഘനേരം നിൽക്കുക, അമിതവണ്ണം തുടങ്ങിയവയൊക്കെ ഇതിന് കാരണമാവാം.

ഇതല്ലാതെ മറ്റു കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന വെരിക്കോസ് വെയിനിനെ സെക്കൻഡറി വെരിക്കോസ് വെയിൻ ഇന്ന് വിളിക്കാം. ഗർഭിണികളിൽ കാണപ്പെടുന്നത് ഇത്തരത്തിലുള്ള ഒരു അവസ്ഥയാണ്. വയറ്റിൽ ഉണ്ടാകുന്ന മുഴകൾ, വളർച്ചകൾ മുതലായവയും ഇതേ രീതിയിൽ വെരിക്കോസിറ്റി ഉണ്ടാക്കുന്നു. ഈ രോഗം ചികിത്സിക്കുന്നതിനു മുന്നേ എന്തുകൊണ്ടാണ് ഇത് ഉണ്ടാവുന്നതെന്ന് മനസ്സിലാക്കണം അതനുസരിച്ച് വേണം ചികിത്സ ചെയ്യാൻ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.