Cauliflower Fry In Malayalam: കോളിഫ്ലവർ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു മസാല ഫ്രൈ തയ്യാറാക്കിയാലോ നിങ്ങൾ റെഡിയാണോ എന്നാൽ ഇതുപോലെ തയ്യാറാക്കു. ഇതിനായി ആവശ്യമുള്ള അളവിൽ ആദ്യം തന്നെ കോളിഫ്ലവർ എടുത്ത് ചൂടുവെള്ളത്തിൽ കുറച്ചു ഉപ്പും ചേർത്ത് മാറ്റിവെക്കുക. ഈ സമയത്ത് അതിലേക്ക് വേണ്ട ചട്നി തയ്യാറാക്കാം അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു പിടി വലിയ ഇലയും ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ടു വെളുത്തുള്ളിയും ഒരു പച്ചമുളകും ചേർത്ത് .
ആവശ്യത്തിന് ഉപ്പും വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ മല്ലി അര ടീസ്പൂൺ പെരുംജീരകം കാൽ ടീസ്പൂൺ ജീരകം കാൽ ടീസ്പൂൺ കുരുമുളക് എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക രണ്ട് വറ്റൽമുളകും ചേർത്തു കൊടുക്കുക. ശേഷം ചൂടായി വരുമ്പോൾ മിക്സിയുടെ ജാറിലേക്ക് പകർത്തുക .
അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചിയും അഞ്ചു വെളുത്തുള്ളിയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് കടലമാവ് ചേർത്തു കൊടുക്കുക അതിലേക്ക് കാൽ കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക അര ടീസ്പൂൺ മഞ്ഞൾ പൊടി കാൽ ടീസ്പൂൺ കായപ്പൊടി, കുടിച്ചു വച്ചിരിക്കുന്ന മസാല കുറച്ച് മല്ലിയില ചേർക്കുക.
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക അതിലേക്ക്. വേവിച്ച് വച്ചിരിക്കുന്ന കോളിഫ്ലവറും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക കുറച്ച് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ശേഷം കുറച്ച് സമയം മാറ്റിവയ്ക്കുക അതുകഴിഞ്ഞ് എണ്ണയിൽ പൊരിച്ചെടുക്കുക. ഒരുപാട് ബ്രൗൺ കളർ ആകേണ്ട ആവശ്യമില്ല ചെറിയ തീയിൽ വച്ച് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം പകർത്തിയെടുക്കാം.