സാധാരണയായി പ്രായം കൂടുന്തോറും ആണ് ശരീരത്തിൽ വേദനകളും കൈയ് കാൽ എന്നിവയിൽ തരിപ്പ് എന്നിവയൊക്കെ ഉണ്ടായി വരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ഒരു 25 വയസ്സിന് ശേഷമുള്ളവർക്ക് എല്ലാം തന്നെ കൈ വേദന കാൽ വേദന തരിപ്പ് എന്നിവയെല്ലാം സ്വാഭാവികമായി കണ്ടുവരുന്നു. എന്നാൽ ഇവയെല്ലാം തന്നെ നമുക്ക് ദിവസേന ചെയ്യുന്ന കുറച്ച് ശീലങ്ങൾ കൊണ്ട് മാറ്റാൻ പറ്റുന്നതാണ്.
നമ്മുടെ ശരീരത്തിലെ പല സന്ധികളിലുള്ള നാഡി വ്യവസ്ഥകൾ വഴിയാണ് തലച്ചോറിലേക്കും അവിടെനിന്ന് മറ്റു ശരീര ഭാഗങ്ങളിലേക്കും വേണ്ട മെസ്സേജുകൾ പോകുന്നത് ഈ നാഡീ വ്യവസ്ഥകൾക്ക് എന്തെങ്കിലും തരത്തിലുള്ള കോട്ടം സംഭവിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വേദനകളും തരിപ്പും നമുക്ക് ഉണ്ടാകുന്നത്. ഇപ്പോഴും കൈകൾ ചലിച്ചുകൊണ്ടിരിക്കുന്ന ജോലികൾ ചെയ്യുന്നവർക്കാണ് പെട്ടെന്ന് കൈത്തരിപ്പ് ഉണ്ടായി വരുന്നത്.
ഇത് മറ്റു പല അവയവങ്ങളെ ബാധിക്കുകയാണെങ്കിൽ മൂത്രമൊഴിക്കാൻ തോന്നുക ലൈംഗികശേഷി കുറവ് വിശപ്പില്ലായ്മ ഉത്സാഹക്കുറവ് എന്നിവയെല്ലാം ഉണ്ടാകും. കിഡ്നി സംബന്ധമായ അസുഖങ്ങൾ പ്രമേഹം രക്തസമ്മർദം ക്യാൻസർ പ്രശ്നങ്ങൾ ഉള്ളവർ എന്നിവരിൽ എല്ലാം ഒന്നിൽ കൂടുതൽ നാഡികളിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരത്തിൽ വേദനകൾ ഉണ്ടാകാം.
ഇത്തരം സന്ദർഭങ്ങളിൽ ദിവസവും വ്യായാമം ചെയ്യുക എന്നതാണ് ഇതിൽ പരിഹാരമായി ആദ്യം പറയുന്നത്. ഏത് ശരീരഭാഗത്താണ് വേദന അനുഭവപ്പെടുന്നത് അതിനു പറ്റിയ വ്യായാമം ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ചെയ്യുക. അതുപോലെ തന്നെ വേദനയുള്ള ഭാഗത്ത് തണുത്ത വെള്ളം കൊണ്ട് കുറച്ച് സമയം പിടിച്ചാൽ കുറച്ചു സമയം ചൂട് വെള്ളം കൊണ്ട് പിടിക്കുക ഇത് മാറിമാറി ചെയ്താലും വേദനയെ ഇല്ലാതാക്കാം. മൂന്നാമത്തെ കാര്യം പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Arogyam