വിവിധ പലഹാരങ്ങളിൽ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഏലക്ക. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഏറെ ഗുണം ചെയ്യുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി എന്നാണ് ആയുർവേദത്തിലും പുരാതന ചരിത്രത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ലോകമെമ്പാടും ഏറ്റവും വിലപിടിപ്പുള്ള മൂന്നാമത്തെ സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക.
കുങ്കുമപ്പൂവിനും വാനിലയ്ക്കും ശേഷം നിരവധി ആളുകൾ വാങ്ങിച്ചു ഉപയോഗിക്കുന്ന ഒരു പദാർത്ഥം കൂടിയാണ്. ഏലക്കയിലെ പോഷക ഘടകങ്ങളുടെ അളവ് ഇതിനെ ഒരു മികച്ച ഭക്ഷണമാക്കി മാറ്റുന്നു. വിറ്റാമിൻ ബി സിക്സ്, വിറ്റാമിൻ ബി ത്രീ, വിറ്റാമിൻ സി, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, സിങ്ക് എന്നീ ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്. നിരവധി പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും ഏലക്കയിൽ സമ്പന്നമാണ്.
ശക്തമായ ആന്റിഓക്സിഡന്റുകൾ ഉപയോഗപ്രദമായ കോശജ്വലന സവിശേഷതകൾ നൽകുന്നു. ധാരാളം രോഗങ്ങളെ സുഖപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ ഒരു പ്രകൃതിദത്ത മാർഗമാണ് ഏലക്ക. ദിവസേന ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിനു മുടിക്കും വളരെയേറെ ഗുണം ചെയ്യുന്നു. ഏലക്കയിലെ ആൻറി ബാക്ടീരിയ സംയുക്തങ്ങൾ വായിൽ നിന്ന് ദുർഗന്ധം വമിക്കുന്ന സൂക്ഷ്മാണുക്കളെ നേരിടാനും ദന്ത ശുചിത്വം മെച്ചപ്പെടുത്താനും ഏറെ സഹായകമാണ്.
ഏലയ്ക്ക ചവയ്ക്കുന്നത് വായ്നാറ്റം ഒഴിവാക്കാൻ ഏറെ നല്ലതാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചികിത്സിക്കുന്നതിനും ശ്വസന അവയവങ്ങളിൽ രക്തസംക്രമണം മെച്ചപ്പെടുത്തുന്നതിനും ഏലയ്ക്ക വളരെയധികം ഗുണം ചെയ്യുന്നു. ഏലയ്ക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന എണ്ണ ആവി പിടിക്കുന്ന വെള്ളത്തിൽ ഉപയോഗിച്ചാൽ അത് കഫക്കെട്ട്, ചുമ, ജലദോഷം എന്നിവയെ ഒഴിവാക്കാൻ വളരെയധികം ഫലം ചെയ്യുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.