ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ നടത്തുക. ക്യാൻസർ വരാതെ ശരീരത്തെ സംരക്ഷിക്കാം. | Sign and Symptoms Of Cancer

സ്ത്രീകളുടെ ശരീരത്തിൽ കൂടുതലായും കണ്ടുവരുന്ന ഒരു അസുഖമാണ് ക്യാൻസർ. എന്നാൽ ഇതിന്റെ ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ മുൻപ് തന്നെ കാണിക്കും എന്നാൽ അത് നമ്മൾ തിരിച്ചറിയാതെ പോകുമ്പോഴാണ് രൂക്ഷമായ മാറുന്നത്. അതുകൊണ്ടുതന്നെ ഇനിയെങ്കിലും നമ്മളെല്ലാം തിരിച്ചറിയേണ്ടതാണ്. എന്തൊക്കെയാണ് ഈ ലക്ഷണങ്ങൾ എന്ന് നോക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്തനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്.

ഞെക്കി നോക്കുമ്പോൾ ചെറിയ മുഴകൾ പോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതുപോലെതന്നെ മുലക്കണ്ണിൽ നിന്നും ദ്രാവകം ഒഴുകിവരുക. അതുപോലെ നിറവ്യത്യാസം കാണപ്പെടുക എന്നിവ ഉണ്ടാകുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിച്ച് അതിനുവേണ്ട ചികിത്സകൾ നടത്തേണ്ടതാണ്. അടുത്തതാണ് ആർത്തവസമയത്ത് ഉണ്ടാകുന്ന അമിതമായ രക്തസ്രാവം സാധാരണഗതിയിൽ അല്ലാത്ത രീതിയിൽ രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ് മാത്രമല്ല .

ആർത്തവ ദിവസങ്ങൾ കഴിഞ്ഞതിനുശേഷം നിങ്ങൾക്ക് രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുക. അടുത്തതായി മലമൂത്രസമയത്ത് ഉണ്ടാകുന്ന രക്തം. ഇത് തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ചിലപ്പോൾ മൂത്രസഞ്ചിയിൽ ഉണ്ടാകുന്ന കാൻസറിന്റെ സൂചനയായിരിക്കും ഇത്. അടുത്തതായി ഭക്ഷണം കഴിക്കുന്ന സമയത്തുണ്ടാകുന്ന ബുദ്ധിമുട്ട്.

ഭക്ഷണം ഇറക്കാൻ നിങ്ങൾക്ക് തുടർച്ചയായി തടസ്സം നേരിടുന്നുണ്ട് എങ്കിൽ ഉടനെ തന്നെ ക്യാൻസർ ഇല്ല എന്ന് ഉറപ്പുവരുത്തുന്ന ടെസ്റ്റുകൾ ചെയ്യേണ്ടതാണ്. അടുത്ത ഒരു ലക്ഷണമായിട്ട് പറയുന്നത് തുടർച്ചയായി വരുന്ന ഛർദി അതുപോലെ പെട്ടെന്നുണ്ടാകുന്ന ശരീരഭാരക്കുറവ് എന്നിവയും വളരെ ശ്രദ്ധിക്കണം. അത് വയറിൽ ഉണ്ടാകുന്ന അർബുദത്തിന്റെ ചില ലക്ഷണങ്ങളിൽ ഒന്നാണ് അതുകൊണ്ട് ഉറപ്പുവരുത്തുക. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *