ക്യാൻസർ രോഗത്തെ എങ്ങനെ തിരിച്ചറിയാം. ഈ അറിവുകൾ കാണാതെ പോകരുത്. | Cancer Early Symptoms

Cancer Early Symptoms : ഇന്നത്തെ കാലത്ത് ക്യാൻസർ രോഗം പല ആളുകൾക്കും പല രീതിയിലാണ് വന്നുകൊണ്ടിരിക്കുന്നത് കാൻസർ രോഗികളുടെ എണ്ണവും വർധിച്ചു വരികയാണ്. 50 ശതമാനത്തോളം മരണ സാധ്യത ഉള്ളതുകൊണ്ടാണ് പലരും ഈ രോഗത്തെ ഭയപ്പെടുന്നത്. ഭൂരിഭാഗം ആളുകളിലും അവസാന സ്റ്റേജുകളിൽ ആയിട്ടായിരിക്കും ക്യാൻസർ രോഗത്തെ അവർ തിരിച്ചറിയുന്നതും ചികിത്സ നടത്തുന്നതും അപ്പോഴേക്കും മതിയായിട്ടുള്ള ചികിത്സ നടത്താൻ കഴിയാതെ വരികയും ചെയ്യും .

എന്നാൽ ആദ്യത്തെ സ്റ്റേജിൽ എല്ലാം ഇത് കണ്ടുപിടിക്കാൻ കഴിയുകയാണെങ്കിൽ പൂർണ്ണമായും ചികിത്സിച്ച് മാറ്റാൻ കഴിയുന്ന ഒരു രോഗം തന്നെയാണ് ഇത്. നമ്മുടെ ജീവിതശൈലിയാണ് കൂടുതലായും ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നതിനുള്ള കാരണം. ഒന്നാമത്തെ ലക്ഷണം പെട്ടെന്ന് ഉണ്ടാകുന്ന വിളർച്ച. മറ്റു കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഹീമോഗ്ലോബിന്റെ അളവ് കുറയുകയാണെങ്കിൽ അത് ശ്രദ്ധിക്കണം. രണ്ടാമത്തെ ലക്ഷണം ശ്വാസ തടസ്സം ചുമ അതുപോലെ കഫത്തിൽ രക്തം.

മൂന്നാമത്തെ കാരണം പെട്ടെന്ന് തടി കുറയുക. നാലാമത്തെ ലക്ഷണം മൂത്രത്തിൽ രക്തത്തിന്റെ അംശങ്ങൾ കാണുക അതുപോലെ മൂത്ര തടസ്സം. അടുത്ത ലക്ഷണം സ്ത്രീകളിൽ സ്തനങ്ങളിൽ മുഴ ഉണ്ടാവുക.അടുത്ത ലക്ഷണം മലദ്വാരത്തിൽ നിന്നും രക്തം വരുന്നത് കാണപ്പെടുക അതുപോലെതന്നെ മലബന്ധം. അടുത്ത ലക്ഷണം ബ്രോ സ്റ്റേറ്റ്സ് ഗ്രന്ഥി വീക്കം.

അടുത്ത ലക്ഷണം ആർത്തവവിരാമം ഉണ്ടാകുന്നവരിൽ വരുന്ന അമിതമായിട്ടുള്ള രക്തസ്രാവം. അടുത്ത ലക്ഷണം തൊലിയിൽ ഉണ്ടാകുന്ന മറുക കാക്കപ്പുള്ളി എന്നിവ ഒരു കാരണവുമില്ലാതെ വലുതായി വരിക. അടുത്ത ലക്ഷണം വായയുടെ ഉള്ളിൽ പാടുകൾ തടിപ്പുകൾ തൊണ്ട അടയ്ക്കുക ശബ്ദം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ ചികിത്സ നടത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *