പാദം വെളുപ്പിക്കാം ഒറ്റ ഉപയോഗത്തിൽ തന്നെ, റിസൾട്ട് ലഭിക്കുന്ന ഒരു അത്യുഗ്രൻ ടിപ്പ്…..

മുഖസൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ കാൽപാദങ്ങളുടെ കാര്യം വരുമ്പോൾ പലരും വേണ്ടത്ര ശ്രദ്ധ നൽകാറില്ല. സൗന്ദര്യ സംരക്ഷണം പൂർത്തിയാകണമെങ്കിൽ കാൽപാദങ്ങളും സൗന്ദര്യമുള്ളതായി മാറണം. പാദങ്ങളെ ഭംഗിയായും വൃത്തിയായും പരിചരിക്കുന്നത് ആത്മവിശ്വാസം പകരുന്ന ഒരു ശീലമാണ്. ശ്രദ്ധയോടെ പരിചരിച്ചാൽ അവയെ മനോഹരമാക്കി എടുക്കാം.

പാദങ്ങളിലെ കരുവാളിപ്പ് മാറ്റി തിളക്കമുള്ളതാക്കി മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് ചെയ്യുന്നതിന് പ്രധാനമായും രണ്ട് ഘടകങ്ങളാണ് ആവശ്യമായി വരുന്നത് സോഡാ പൗഡറും നാരങ്ങാനീരും. സൗന്ദര്യ സംരക്ഷണത്തിന് വളരെ വലിയ പങ്കു വഹിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡാ. പലതരത്തിലുള്ള സൗന്ദര്യ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു.

ഇതിലെ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ, ആൻറി സെപ്റ്റിക്, ആൻറി ഇൻഫ്ളമേറ്ററി സവിശേഷതകൾ നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമായി കണക്കാക്കാം. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഒരു പരിഹാരം മാർഗമാണ് സോഡാ പൗഡർ. മൃതകോശങ്ങളിൽ നീക്കം ചെയ്ത് ചർമ്മത്തിന്റെ പി എച്ച് നില സന്തുലിതമാക്കാൻ ഇത് വളരെ സഹായകമാകുന്നു.

കഴുത്തിലെയും കക്ഷത്തിലെയും ഇരുണ്ട നിറം അകറ്റാൻ സോഡാ പൗഡർ ഉപയോഗിക്കുന്നവർ നിരവധി പേരുണ്ട്. സോഡാ പൊടിയിലേക്ക് അല്പം നാരങ്ങാ നീര് കൂടി ചേർത്ത് നന്നായി പിക്കുക. ഇവ പാദങ്ങളിൽ മസാജ് ചെയ്തു കൊടുക്കുന്നത് കരുവാളിപ്പ് മാറുവാൻ സഹായകമാകും. ഈ മിശ്രിതം പാദങ്ങളിൽ തേച്ചുപിടിപ്പിച്ച് ചെറുതായി മസാജ് ചെയ്തു കൊടുക്കുക. ഒരു പ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ വ്യത്യാസം അനുഭവപ്പെടാം. ഇത് ചെയ്യേണ്ട രീതി അറിയുന്നതിനായി വീഡിയോ കാണുക.