രാവിലെ ബ്രേക്ക് ഫാസ്റ്റ് ഏതു പലഹാരം ഉണ്ടാക്കിയാലും അതിനെല്ലാം നല്ല കോമ്പിനേഷൻ ആയിട്ടുള്ള വെള്ള കടല കറി തയ്യാറാക്കാം. ഇതുപോലെ ഉണ്ടാക്കിയാൽ ഇനി എല്ലാവർക്കും വയറു നിറയ്ക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ വെള്ളക്കടല ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. കുതിർന്നു വന്നതിനുശേഷം നന്നായി വേവിച്ചെടുത്ത് മാറ്റിവയ്ക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് എരുവിന് ആവശ്യമായ പച്ച മുളക് ഒരു വലിയ കഷ്ണം ഇഞ്ചി രണ്ടു വലിയ വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു കുക്കർ എടുത്തു വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. നല്ലതുപോലെ വാട്ടിയെടുക്കുക. വഴന്നു വരുമ്പോൾ അത് എനിക്ക് അരച്ചുവെക്കുന്ന പച്ചമുളക് വെളുത്തുള്ളി ഇഞ്ചി ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് തക്കാളി നല്ലതുപോലെ വേവിച്ചെടുക്കുക. തക്കാളി വെന്തുടഞ്ഞു വരുമ്പോൾ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കടല ചേർത്തു കൊടുക്കുക. കറിയിലേക്ക് ആവശ്യമായ ഉപ്പും ചേർക്കുക. അതിനുശേഷം എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
കറിയിലേക്ക് ആവശ്യമായ കുറച്ചു വെള്ളം ചേർത്ത് കുക്കർ അടച്ചുവയ്ക്കുക. ശേഷം ഒന്നോ രണ്ടോ വിസിൽ വന്നു കഴിഞ്ഞ് കുക്കർ തുറക്കുക. അതിനുശേഷം അര ടീസ്പൂൺ കുരുമുളകുപൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം രണ്ട് കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് മല്ലിയിലയും കറിവേപ്പിലയും ചേർത്ത് തേങ്ങാപ്പാൽ ചെറിയ വരുമ്പോൾ ഓഫ് ചെയ്യുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. രുചികരമായി വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.