Bread Egg Snack : വളരെ എളുപ്പത്തിലും രുചികരവുമായി തയ്യാറാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണ് പറയാൻ പോകുന്നത് നിങ്ങളുടെ വീട്ടിൽ ബ്രെഡും മുട്ടയും ഉണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കൂ. ഇതിനായി ആദ്യം തന്നെ നാല് കഷ്ണം ബ്രെഡ് എടുക്കുക അതിന്റെ വശങ്ങളെല്ലാം മുറിച്ചു കളഞ്ഞു മാറ്റുക മൂന്നു മുട്ട പുഴുങ്ങിയെടുക്കുക .
ശേഷം മുട്ട ഒരു സ്പൂൺ കൊണ്ട് ഉടച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും രണ്ട് സവാള ചെറുതായി അരിഞ്ഞതും ചേർക്കുക ഉപ്പ് ആവശ്യത്തിന് ചേർത്ത് കൊടുക്കുക.
കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. വളരെ കുറച്ചു മാത്രം വെള്ളം ചേർത്ത് അതിലേക്ക് ഉടച്ചെടുത്താ മുട്ട ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക .
അടുത്തതായി ചെയ്യേണ്ടത് ബ്രെഡ് മുറിച്ചത് എടുത്തതിനു ശേഷം വെള്ളം പാത്രത്തിൽ വച്ച് ആ വെള്ളത്തിൽ മുക്കി എടുക്കുക. ശേഷം കൈകൊണ്ട് ചെറുതായി പരത്തി അതിന് നടുവിലായി ഫില്ലിംഗ് തയ്യാറാക്കിയത് വെച്ച് ഉരുട്ടിയെടുക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കുക ശേഷം പൊടിച്ച ബ്രെഡിൽ പൊതിഞ്ഞ് എടുത്തതിനുശേഷം എണ്ണയിൽ പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്താവുന്നതാണ്.
One thought on “ബ്രഡ് മുട്ടയും കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം ഉണ്ടാക്കാം. ഇന്ന് തന്നെ തയ്യാറാക്കു. | Bread Egg Snack”