ആരോഗ്യഗുണങ്ങളാൽ സമ്പന്നമായവയാണ് ഡ്രൈ ഫ്രൂട്ട്സ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഉണക്കമുന്തിരി. കാണാൻ ചെറുതാണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് ഉണക്കമുന്തിരി. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും പല ആരോഗ്യപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം ലഭിക്കുവാൻ സഹായകമാകുന്നു.
രാവിലെ വെറും വയറ്റിൽ വെള്ളത്തിലിട്ട് കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം അങ്ങനെ കഴിക്കുമ്പോൾ ലഭിക്കുന്ന സ്ഥലം ഇരട്ടിയാകും. മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് നല്ലൊരു പരിഹാരം കൂടിയാണിത്. രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധം പൂർണമായി അകറ്റുന്നതിനും ഏറെ ഗുണം ചെയ്യുന്നു. ശരീരഭാരം കൂടുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി.
ഇതിൽ ധാരാളമായി ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്കമുന്തിരിയിലെ കാൽസ്യം സഹായകമാകുന്നു. ഇതിൽ പൊട്ടാസ്യം, അയൺ, ബി കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നവരിൽ വിളർച്ചപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയില്ല കാരണം ഇതിൽ ധാരാളം ആയി ഇരുമ്പ് സത്ത് അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ക്യാൻസറിന്റെ കോശങ്ങൾ വളരുന്നത് തടയുവാൻ ഇതിന് സാധിക്കുന്നു.
പ്രകൃതിദത്തമായ രീതിയിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കാനും ഏറെ സഹായകമാണ്. എല്ലുകളുടെ ആരോഗ്യത്തിന് പുറമേ പല്ലുകളുടെ ആരോഗ്യത്തിനും ഉണക്കമുന്തിരി ശീലമാക്കേണ്ടതുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം പല്ലുകളെ സംരക്ഷിക്കുന്നതിനും ബലമുള്ളതാക്കി തീർക്കുന്നതിനും സഹായകമാകുന്നു. ദിവസവും ഉണക്കമുന്തിരിയിട്ട വെള്ളം കുട്ടികൾക്ക് കൊടുക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുവാൻ സഹായകമാകുന്നു. വിളർച്ച പോലുള്ള പ്രശ്നം പരിഹരിക്കുന്നതിനും ഏറ്റവും ഉത്തമമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.