പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താര ദമ്പതികളാണ് രൺബീർ കപൂർ ആലിയ ഭട്ട് എന്നിവർ. മലയാളി അല്ലെങ്കിൽ പോലും തങ്ങളുടെ അഭിനയത്തിലൂടെ ഇരുവരെയും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. കുറച്ചു നാളുകൾക്കു മുൻപാണ് ആരാധകർ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ബോളിവുഡ് സൂപ്പർ താരങ്ങളായ ആലിയ ഭട്ടും രൺബീറും വിവാഹം ചെയ്യുന്നത്. വിവാഹത്തിന് തൊട്ട് പിന്നാലെയാണ് ആരാധകർക്കായി ഇരുവർക്കും ഒരു കുഞ്ഞു വരുന്നു എന്ന സന്തോഷ വാർത്ത പങ്കുവെച്ചിരുന്നു.
ആരാധകരുടെ പ്രിയ താരദമ്പതികൾ ആയതുകൊണ്ട് തന്നെ ഇവരുടെ വാർത്തകൾ എല്ലാം നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന് സന്തോഷ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ ദിവസത്തിലായിരുന്നു ആലിയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ കൂടി ഈ വാർത്ത ആരാധകരെ അറിയിച്ചത്.
ആലിയയും രൺബീറും തങ്ങളുടെ കുഞ്ഞിനെ കണ്ട സന്തോഷത്തിൽ ആയിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വാർത്തകളിൽ ഒന്ന് ഞങ്ങളുടെ കുഞ്ഞ് ഇവിടെയുണ്ട്, ഒരു മാന്ത്രിക പെൺകുട്ടിയാണ് അവൾ. സ്നേഹവും അഭിനിവേശവും ഉള്ള മാതാപിതാക്കൾ ആയി ഞങ്ങൾ ഔദ്യോഗികമായി അറിയിക്കുന്നു. എന്ന് പറഞ്ഞു കൊണ്ടാണ് ആലിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഈ വർഷം ഏപ്രിൽ ആയിരുന്നു ഈ ദമ്പതികളുടെ വിവാഹം നടന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ നിറഞ്ഞുനിന്ന വാർത്തയായിരുന്നു ഇവരുടെ വിവാഹം.
ബ്രഹ്മാസ്ത്ര സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെയാണ് പ്രണയത്തിൽ ആവുന്നതും തുടർന്ന് വിവാഹം ചെയ്യുന്നതും. ആലിയുടെ ഈ പോസ്റ്റ് പുറത്തുവന്നതോടുകൂടി നിരവധി പേരാണ് ആലിയക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. ദീപിക പദ്കോൺ, സോനം കപൂർ, കരീന കപൂർ തുടങ്ങി നിരവധി താരങ്ങളാണ് ആലിയക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. ബോളിവുഡിൽ മാത്രമല്ല മോളിവുഡിൽ നിന്നും ദുൽഖർ സൽമാൻ, പേർളി മാണി എന്നിവരും എത്തിയിരുന്നു. ആരാധകർ എല്ലാവരും ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ ദമ്പതികളുടെ പൊന്നോമനയെ കാണാൻ.
View this post on Instagram