രക്തത്തിലെ ക്രിയാറ്റിൻ നോർമൽ ആകണമെന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ…

ശരീരത്തിന്റെ പേശികളുടെ പ്രവർത്തനം വഴി ഉല്പാദിപ്പിക്കുന്ന ഒരു രാസമാലിന്യ ഉൽപ്പന്നമാണ് ക്രിയാറ്റിൻ. ഇത് പേശികളിൽ നിന്ന് രക്തത്തിലൂടെ വൃക്കയിലേക്ക് കടക്കുകയും മൂത്രത്തിലൂടെ വൃക്കകൾ ഇതിനെ പുറന്തള്ളുകയും ചെയ്യുന്നു. രക്തത്തിലെ ക്രിയാറ്റിൻ അളവ് വർദ്ധിക്കുന്നത് വൃക്കയിൽ ഉണ്ടാകുന്ന തകരാറുകളെ സൂചിപ്പിക്കുന്നു. വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ രക്തത്തിലെ ക്രിയാറ്റിൻറെ അളവ് ഉയർന്നേക്കാം.

വൃക്ക തകരാറിനു പുറമേ മറ്റുചില കാരണങ്ങൾ കൊണ്ടും ക്രിയാറ്റിൻ അളവ് വർദ്ധിക്കുന്നു. ഭക്ഷണ ക്രമീകരണങ്ങൾ ശരീരത്തിലെ ക്രിയാറ്റിൻ ഉൽപാദനം കുറയ്ക്കാൻ സഹായിക്കും. മത്സ്യം, മാംസം തുടങ്ങിയ ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഇതിൻറെ അളവിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഇതിനായി പ്രോട്ടീനിന്റെ അളവ് കുറയ്ക്കേണ്ടതുണ്ട് കൂടാതെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം.

ഉയർന്ന അളവിലുള്ള രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവയെല്ലാം വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ക്രിയാറ്റിൻ അളവ് കുറയ്ക്കുന്നതിന് ഈ രോഗങ്ങൾ വരാതെ സൂക്ഷിക്കേണ്ടതുണ്ട്. കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടുമ്പോൾ പേശികളുടെ മെറ്റബോളിസത്തിന്റെ വർദ്ധനവ് കാരണം ക്രിയാറ്റിൻ തോത് വർദ്ധിക്കുന്നു. ഇത് ദീർഘകാല അടിസ്ഥാനത്തിൽ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും.

അതുകൊണ്ടുതന്നെ അമിതമായ വ്യായാമം ഒഴിവാക്കേണ്ടതുണ്ട്. തണുത്ത കാലാവസ്ഥയിൽ താമസിക്കുന്നവർക്ക് വിറയൽ മൂലം ക്രിയാറ്റിനിന്റെ അളവ് വർദ്ധിക്കും അതുകൊണ്ടുതന്നെ ഇത്തരം രോഗികൾ തണുത്ത ധ്രുവിയ താപനിലയെ മറികടക്കേണ്ടതുണ്ട്. ദഹനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് മദ്യം. ശരീരത്തിലെ ക്രിയാറ്റിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. അമിതമായ മദ്യപാനം രക്തസമ്മർദ്ദത്തിന് കാരണമാവുകയും ഇതുമൂലം ക്രിയാറ്റിൻന്റെ അളവ് ചെയ്യുന്നു. ഇതിനുള്ള മറ്റൊരു കാരണം ശരീരത്തിൽ ഉണ്ടാകുന്ന നിർജലീകരണമാണ്. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.