ഇന്ന് ചെറുപ്പക്കാരിലും മധ്യവയസ്കരിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുടിയിലെ നര. ചെറുപ്പക്കാരിലെ ഈ പ്രശ്നത്തെ അകാലനര എന്ന് വിളിക്കുന്നു. എന്നാൽ ഇതിനുവേണ്ടി കെമിക്കലുകൾ അടങ്ങിയ പല ഉൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ ഉള്ള മുടിയും കൂടി പോകുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾ എല്ലാം നമുക്ക് മറികടക്കാൻ സാധിക്കും. പ്രകൃതിദത്തമായ രീതിയിൽ തന്നെ മുടിയെ.
സംരക്ഷിക്കാനും സൗന്ദര്യം നിലനിർത്താനും സാധിക്കും. പലപ്പോഴും മുടിയിലെ നര പലരെയും ആശങ്കയിൽ ആകാറുണ്ട്. പ്രകൃതിദത്തമായ രീതിയിൽ ഇത് ചികിത്സിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത്തരം പ്രവർത്തനങ്ങൾ പലവിധത്തിലുള്ള ഗുണങ്ങൾ മുടിക്ക് ലഭിക്കാൻ സഹായകമാകും. മുടിക്ക് കറുപ്പ് നിറം നിലനിർത്താനും, താരൻ അകറ്റാനും, മുടികൊഴിച്ചിൽ മാറുന്നതിനും ആയി ഈ പാക്ക് വീട്ടിൽ.
തന്നെ ചെയ്യാവുന്നതാണ്. ഇതിനായി നമ്മുടെ വീടുകളിൽ സുലവുമായി ലഭിക്കുന്ന കഞ്ഞുണ്ണി, അലോവേര പനിക്കൂർക്കയില തുടങ്ങിയവയെല്ലാമാണ് ആവശ്യമായ സാധനങ്ങൾ. ഒരു പാത്രത്തിൽ സമൂലം കഞ്ഞുണ്ണി എടുക്കുക , അതിലേക്ക് കുറച്ച് പനിക്കൂർക്കയുടെ ഇലകൾ ഇട്ടു കൊടുക്കാവുന്നതാണ് , ജലദോഷം നിര്‍ വീഴ്ച എന്നിവ വരാതിരിക്കാനാണ് പനിക്കൂർക്കയില ചേർക്കുന്നത്.
ഒട്ടേറെ സൗന്ദര്യ ഗുണങ്ങൾ ഉള്ള ഒന്നാണ് അലോവേര. ഈ മിശ്രിതത്തിലേക്ക് അല്പം അലോവേര കൂടി ചേർത്തു കൊടുക്കുക. മിക്സിയിൽ നന്നായി അരച്ചെടുത്തതിനു ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. മുടിയിഴകളിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക . കുളിക്കുന്ന സമയത്ത് ഇത് നന്നായി കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് മുടിയിൽ നര ഇല്ലാതാക്കാൻ സഹായിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.