മുഖ സൗന്ദര്യത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കണ്ണുകളുടെ ഭംഗി.പ്രായഭേദമന്യേ നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്. പല കാരണങ്ങൾ കൊണ്ട് കണ്ണിന് കീഴിൽ കറുപ്പ് നിറം ഉണ്ടാവാം. ഉറക്കമില്ലായ്മ, പോഷകക്കുറവ്, സ്ട്രസ്സ്, അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കുന്നത്, കമ്പ്യൂട്ടർ അല്ലെങ്കിൽ ടിവി സ്ക്രീനിലെ രശ്മികൾ അമിതമായി ഏൽക്കുന്നത്, പാരമ്പര്യം തുടങ്ങിയവയെല്ലാം കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നതിന് കാരണമാകുന്നു.
മുഖത്തിന്റെ മറ്റു ഭാഗങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ കണ്ണിനു ചുറ്റും എണ്ണ ഗ്രന്ഥികൾ കുറവാണ്. കണ്ണിന് കീഴിലുള്ള ചർമം വളരെ ലോലവും നേർത്തതുമാണ്. പ്രായമാകുന്നത് അനുസരിച്ച് ചർമ്മത്തിലെ കോളജനും എലാസ്റ്റിനും നഷ്ടമാവുന്നു ഇത് ചർമ്മത്തിൽ ചുളിവുകൾ വീഴുന്നതിനും വരണ്ടതാക്കുന്നതിനും കാരണമാകുന്നു. കണ്ണിനുചുറ്റുമുള്ള കറുപ്പ് നിറം മറക്കുന്നതിനായി പലരും കെമിക്കലുകൾ അടങ്ങിയ ചില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്.
എന്നാൽ ഇവയൊക്കെ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. കൺതടങ്ങളിൽ ഈർപ്പം നിലനിർത്തുക എന്നതാണ് കറുപ്പ് നിറം പടരാതിരിക്കാനുള്ള ഏറ്റവും നല്ലൊരു പരിഹാരമാർഗ്ഗം.ഇതിനായി തണ്ണിമത്തൻ അല്ലെങ്കിൽ പപ്പായ ഉപയോഗിക്കാവുന്നതാണ്. നല്ലവണ്ണം പഴുത്ത തണ്ണിമത്തനോ പപ്പായോ എടുക്കുക. അത് നന്നായി അരച്ചെടുത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. അതിലേക്ക് അരിപ്പൊടിയും നാരങ്ങാനീരും ചേർത്തു കൊടുക്കുക.
ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ഒരു കണ്ടെയ്നറിൽ സൂക്ഷിക്കാവുന്നതാണ്. എല്ലാ ദിവസവും ഇത് കണ്ണിന്റെ താഴെയുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കുക. തുടർച്ചയായി കുറച്ചു ദിവസം ഇങ്ങനെ ചെയ്യുന്നത് കൺതടങ്ങളിലെ കറുപ്പു നിറം പൂർണ്ണമായും മാറുന്നതിന് സഹായകമാകും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത പ്രകൃതിദത്തമായ ഈ സാധനങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഇത് ചെയ്യേണ്ട വിധം കൂടുതലായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.