സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ ഒട്ടുമിക്ക ആളുകളും. എന്നാൽ സൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ നിരവധിയുണ്ട്. ഇതിൽ ചർമ്മത്തിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ് പ്രധാനപ്പെട്ട ഒന്നു തന്നെ. ഇത് കളയുന്നതിന് പലതരത്തിലുള്ള കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇവയൊക്കെ മറ്റുപല സൗന്ദര്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു.
അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. അതിനുള്ള ഒരു കിടിലൻ ടിപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആദ്യമായി അല്പം പഞ്ചസാരയും നാരങ്ങാനീരും ചേർത്ത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് സ്ക്രബ്ബ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് ആ ഭാഗത്തെ മൃതകോശങ്ങളെ പൂർണ്ണമായും കളയുന്നതിന് സഹായകമാകും. അടുത്തതായി മുട്ടയുടെ വെള്ളയും കടലപ്പൊടിയും നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഇത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കണം. ഉണങ്ങിയതിനു ശേഷം അല്പം വെള്ളം തൊട്ട് തുടച്ചു കളയുക. അടുത്തതായി കുറച്ചു തൈര് ഈ ഭാഗത്ത് തേച്ചുകൊടുത്ത് നന്നായി മസാജ് ചെയ്തു കൊടുക്കണം. കുറച്ചുസമയം മസാജ് ചെയ്തതിനുശേഷം കഴുകി കളയാവുന്നതാണ്. മുഖത്തെ കറുത്ത കുത്തുകൾ മാറ്റുന്നതിന് ഏറ്റവും മികച്ചതാണ് തൈര്.
തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇത് ചെയ്യുന്നത് മൂക്കിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സും മുഖത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സും പൂർണ്ണമായും മാറുന്നതിന് ഗുണം ചെയ്യും. നാച്ചുറലായ പദാർത്ഥങ്ങൾ കൊണ്ട് ചെയ്യുന്നതുകൊണ്ട് തന്നെ യാതൊരു പാർശ്വഫലങ്ങളും ഇതുമൂലം ഉണ്ടാവുകയില്ല. ഏതു പ്രായക്കാർക്കും ഒരുപോലെ ചെയ്യാവുന്ന ഒരു കിടിലൻ രീതിയാണ്. ഇത് വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.