ലുങ്കിയിൽ തകർപ്പൻ ഡാൻസുമായി ഭാവനയും കൂട്ടുകാരും.!!! ആവേശത്തോടെ ആരാധകർ. | Bhavana And Friends With a Spectacular Dance.

Bhavana And Friends With a Spectacular Dance : ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ യുവ നായികയാണ് ഭാവന. സിനിമ മേഖലയിൽ നിരവധി താരങ്ങൾ ഉണ്ടാകുമ്പോഴും അതിൽ വളരെ ചുരുക്കം ചിലർക്ക് മാത്രമേ ആരാധകരുടെ പ്രിയ നടിയായി മാറാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ച നായികയാണ് ഭാവന. നടി സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും നിരവധി സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ആളാണ്.

ഇപ്പോഴിതാ ഭാവനയുടെയും സുഹൃത്തുക്കളുടെയും പുതിയ ഡാൻസ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സയനോര, ഭാവന, മൃദുല മുരളി, രമ്യ നമ്പീശൻ, ഷഫ്‌ന നിസാം, ശില്പ ബാല എന്നിവരുടെ സൗഹൃദം ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. ഈ താരങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള ഇവരുടെ രസകരമായ വിഡിയോകളും ചിത്രങ്ങളും ആരാധകർ സന്തോഷത്തോടെ നോക്കി കാണാറുണ്ട്.

വിവാഹശേഷം മലയാള സിനിമാ മേഖലയിൽ നിന്നും അകന്നുനിന്ന ഭാവനയെ വീണ്ടും മലയാളികളിലേക്ക് എത്തിക്കാൻ ഇവരുടെ സൗഹൃദം സഹായിക്കുകയും ചെയ്തു എന്നിങ്ങനെ പല വാർത്തകളും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ ഭാവന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കൂട്ടുകാരുമായി ലുങ്കിയെടുത്തുള്ള ഒരു തകർപ്പൻ ഡാൻസ് വീഡിയോ പുറത്തിറക്കിയത്.

ശില്പ ബാല ,മൃദുല, ഷഫ്‌ന എന്നിവരും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും ഒപ്പം പങ്കുവെച്ചിരുന്നു. നിരവധി ആരാധകരുള്ള താരങ്ങളുടെ വീഡിയോ സെക്കൻഡുകൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു. ഇവരുടെ ഡാൻസ് വീഡിയോയ്ക്ക് അനേകം പേരാണ് ലൈക്കകൾ നൽകിയത്. കൂടാതെ തരങ്ങളുടെ തകർപ്പൻ ഡാൻസിനെ അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *