ലാത്തിരിയും പൂത്തിരിയും കത്തിച്ച് ദീപാവലി ആഘോഷമാക്കി ഭാമയും മകളും.!!

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടിയാണ് ഭാമ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറാൻ താരത്തിന് നിഷ്പ്രയാസം സാധിച്ചു. തനിക്ക് കിട്ടുന്ന ഏതൊരു വേഷത്തെയും വളരെ മികച്ച രീതിയിൽ ആവിഷ്കരിക്കാൻ ഭാമക്ക് സാധിക്കാറുണ്ട്. ഭാമയുടെ പരിശ്രമത്തിലൂടെ തന്നെയാണ് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയത്. അതുകൊണ്ടു തന്നെ ഭാമയെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം അരുൺ ജഗദീഷുമായി നടക്കുന്നത്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു താരം എന്നു പറയാം. മലയാള സിനിമയിൽ നിന്നും പിന്മാറിയെങ്കിലും ഇന്നും ഭാമയെ ഒരുപാട് സ്നേഹിക്കുന്നു എന്നതിന് തെളിവാണെന്ന് താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ വളരെ വേഗത്തിൽ എത്തുന്നത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് നടി ഭാമയുടെ പുതിയ ചിത്രങ്ങൾ.

ദീപാവലിയോട് അനുബന്ധിച്ച് മകളോട് ഒപ്പം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്കൾക്കൊപ്പം ലാത്തിരിയും പൂത്തിരിയും മത്താപ്പുമെല്ലാം കത്തിക്കുകയും ഒത്തിരി സന്തോഷത്തോടെ മകളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്. വളരെ അപൂർവമായി മാത്രമാണ് ഭാമ തന്റെ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ളൂ.

മദർ ആൻഡ് ഡോട്ടർ എന്നു പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. പ്രപഞ്ചത്തിലെന്നും മറ്റൊന്നിനോടും, ഉപമിക്കുവാനാകാത്ത ആത്മബന്ധം, എന്നും ആരാധകർ പറയുന്നുണ്ട്. ഭാമയുടെയും മകളുടെയും ഈ ക്യൂട്ട് ചിത്രങ്ങൾക്ക് ധാരാളം ലൈക്കുകളും ലഭിക്കുന്നുണ്ട്. കൂടാതെ ഹാപ്പി ദീപാവലി എന്നും ആരാധകർ അറിയിക്കുന്നു.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)

Leave a Reply

Your email address will not be published. Required fields are marked *