ഈ പൂവിന്റെ പേര് പറയാമോ? വേലി വളപ്പിൽ വളരുന്ന ഈ ചെടിയുടെ ഗുണങ്ങളെ പറ്റി അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. | Health Benefits Of Clerodendrum Paniculatum

Health Benefits Of Clerodendrum Paniculatum: നാട്ടിൻപുറങ്ങളിലെല്ലാം തന്നെ വേലികളിൽ കാണാൻ കഴിയുന്ന ഒരു ചെടിയാണ് കൃഷ്ണകിരീടം. പല സ്ഥലങ്ങളിൽ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. കാവടിയുടെ ആകൃതിയിൽ വളരെ മനോഹരമായി തന്നെ പൂത്തുനിൽക്കുന്ന ഒരു ചെടിയാണ് ഇത്. ശരീരത്തിൽ ഉണ്ടാകുന്ന തീ പൊള്ളലുകൾ, അതുപോലെ മുടിയുടെ അഴകിന് എല്ലാം ചെടി ഉപയോഗിക്കുന്നു.

ശലഭങ്ങളെല്ലാം പരാഗണം നടത്തുന്നതിന് ഈ ചെടിയുടെ പൂക്കളെ ആശ്രയിക്കാറുണ്ട്. ഈ ചെടിയുടെ ഇലകൾക്ക് കീടനാശിനിയുടെ സ്വഭാവമുള്ളതുകൊണ്ട് ഇതിന്റെ ഇലയുടെ നീര് കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. ഈച്ചകളുടെ ശല്യം ഇല്ലാതാക്കുന്നതിന് ഇത് ഉപയോഗിക്കാം. ഇതിന്റെ പൂവും വേപ്പെണ്ണയും ചേർത്ത് കാച്ചി എടുക്കുന്നത് തീ പൊള്ളൽ ഉണ്ടായ സ്ഥലത്ത് കൊടുത്താൽ കരിഞ്ഞ പാടുകൾ മാറ്റുന്നതിന് വളരെയധികം ഉപകാരപ്രദമായിരിക്കും .

അതുപോലെ തന്നെ ഇതിന്റെ പൂവ് വെളിച്ചെണ്ണയിൽ കാച്ചി മുറിവുള്ള സ്ഥലങ്ങളിൽ തേച്ചു കൊടുക്കാവുന്നതാണ്. അതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തിന് ഈ ചെടിയുടെ ഇലകൾ വെള്ളത്തിൽ ഇട്ട് കുറച്ച് സമയം വയ്ക്കുക. അതിനുശേഷം താളിയായി ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സംരക്ഷിക്കുന്നു.

വെളുത്ത നിറത്തിലും കറുത്ത നിറത്തിലും ആണ് കൃഷ്ണകിരീടം സാധാരണ കാണാറുള്ളത്. ഈ ചെടിയുടെ ഒരു ചെറിയ കമ്പു മാത്രം മതി ഇത് വളർത്തിയെടുക്കാൻ. കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ നന്നായി വളരുന്ന ഒരു ചെടി കൂടിയാണ് ഇത്. കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *