നാൽപാമരങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു ഇനമാണ് അത്തി. നിരവധി ഔഷധഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് അത്തിപ്പഴം. സാധാരണയായി രണ്ടുതരത്തിലുള്ള അത്തിപ്പഴങ്ങളാണ് കണ്ടുവരുന്നത് ചെറിയതും വലിയതും. സാധാരണ കടകളിൽ സംസ്കരിച്ച് എത്തുന്ന അത്തിപ്പഴത്തിന് വലിയ വിലയാണ് കൊടുക്കുന്നത്. ഇതിൽ ധാരാളം മാംസ്യം അന്നജം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. അതുപോലെ പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം ഫോസ്ഫറസ് തുടങ്ങിയ ഘടകങ്ങളും അടങ്ങിയിരിക്കുന്നു.
ആയുർവേദത്തിൽ ഒട്ടുമിക്ക രോഗങ്ങൾക്കും ഉള്ള ഒരു മരുന്നായി അത്തി ഉപയോഗിച്ച് വരുന്നു. അത്തിയുടെ ഇല, പഴം, തൊലി, കറ എന്നിവയെല്ലാം തന്നെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. ചെറിയ അത്തിയുടെ ഇല ഉണക്കിപ്പൊടിച്ച് തേനിൽ ചേർത്ത് കഴിക്കുന്നത് പിത്ത രോഗത്തിന് വളരെ നല്ല മരുന്നാണ്. അത്തിപ്പഴത്തിന്റെ ഇളം കായ അതിസാരം കുറയ്ക്കുന്നതിന് വളരെ ഉപകാരപ്രദമാണ്.
അത്തപ്പഴം പഞ്ചസാര ചേർത്ത് കഴിച്ചാൽ നവരത്തിലൂടെ പോകുന്ന രക്തസ്രാവത്തിന് നിലക്കും. ബലക്ഷയം ഉള്ളവർക്ക് അത്തിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ വിളർച്ച വയറിളക്കം എന്നിവയ്ക്കും ഉപയോഗിക്കുന്നു. അത്തിയുടെ തൊലിയിട്ട് തിളപ്പിച്ച വെള്ളം ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്നു. അസ്ഥികൾക്ക് സംഭവിക്കുന്ന ചതവുകൾ ഇല്ലാതാക്കാൻ അട്ടിയുടെ തൊലി വരച്ച കെട്ടുന്നത് ഉപകാരപ്രദമാണ്.
പ്രമേഹ രോഗികളുടെ ചർമ്മസംരക്ഷണത്തിനും കക്ഷത്ത് ഉണ്ടാകുന്ന കുരുവിനും മുണ്ടിനീരിനും അത്തിയുടെ തൊലി കായ കറ എന്നിവ ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നു. ഉണങ്ങിയ അത്തിപ്പഴത്തിന് മധുരം കൂടുതൽ ആയതിനാൽ വെള്ളത്തിലിട്ട് കഴിക്കുന്നതാണ് ഉത്തമം. കൂടാതെ കുട്ടികൾക്ക് ബുദ്ധി വളർച്ചയ്ക്ക് ഇത് കഴിക്കാൻ കൊടുക്കാവുന്നതാണ്. കൂടാതെ കുട്ടികളുടെ ആലസ്യവും ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെതന്നെ പ്രശ്നങ്ങൾക്കും നല്ല ശോധനയ്ക്കും അത്തിപ്പഴം വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.