ഉണ്ണിക്കണ്ണന്റെ മുമ്പിൽ മനമുരുകി ബാലാമണി!! ഞാനെ കണ്ടുള്ളൂ ഞാൻ മാത്രം കണ്ടുള്ളൂ എന്ന് ആരാധകരും.

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നവ്യ നായർ. താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ പെട്ടെന്ന് തന്നെ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. നടി നവ്യ നായർ ഒരു അമ്പലവാസി ആണെന്ന് താരത്തെ പരിചയമുള്ള ഏവർക്കും അറിയുന്ന കാര്യമാണ്. അത്തരത്തിൽ ഉണ്ണിക്കണ്ണനെ കാണാൻ ഗുരുവായൂരിൽ എത്തുന്ന നവ്യയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

‘എന്നും ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരുണ്ണി ഉണ്ടെന്നു തോന്നും. പുഞ്ചിരി തൂകുന്നതായും തോന്നും’ എന്നു പറഞ്ഞാണ് നവ്യ നായർ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. താരത്തിന്റെ ഈ ചിത്രങ്ങളും വാക്കുകളും കണ്ടതോടുകൂടി കമന്റുകളുടെ ഘോഷയാത്രയായിരുന്നു എന്ന് പറയാം. അതിന് കാരണം വേറൊന്നുമല്ല നന്ദനം എന്ന സിനിമയിൽ നടി നവ്യ നായർ ജീവൻ നൽകിയ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികൾ അത്രമാത്രമാണ് നെഞ്ചിലേറ്റുന്നത്.

ഈ സിനിമയിലെ തന്നെ നിരവധി ഡയലോഗുകൾ തന്നെയാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ നൽകുന്നത്. ചേച്ചി മാത്രമല്ലേ കണ്ടുള്ളൂ വേറെ ആരും കണ്ടില്ല എന്നും കണ്ണനെ പിന്നെ ബാലാമണിക്കെ കാണാനൊക്കു, അതാണ് വലിയ പ്രശ്നം എന്നും ഞാനേ കണ്ടുള്ളു ന്റെ ഉണ്ണിയെ ഞാൻ മാത്രമേ കണ്ടുള്ളൂ ഇന്നും ഈ ചിത്രത്തിന് താഴെ മലയാളികൾ കുറിക്കുന്നു. പൊതു വേദികളിൽ നിന്നും അഭിനയ മേഖലയിൽ നിന്നും അകന്നുനിന്ന നവ്യയുടെ ഈ തിരിച്ചുവരവ് ആരാധകർ ഏറെ ആഘോഷമാക്കി എന്നു പറയാം.

ശാലീന സുന്ദരിയായ് കണ്ണനെ കാണാൻ എത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് അനേകം ആരാധകർ ആണ് ലൈക്കുകൾ നൽകുന്നത്. ആറു വർഷങ്ങൾക്കുശേഷം നൃത്തത്തിലൂടെ താരം വീണ്ടും സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായതും ആരാധകർ ഏറെ സന്തോഷത്തോടെ കണ്ടിരുന്നു. അത്യുഗ്രൻ നൃത്ത ചുവടുകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കുകയായിരുന്നു എന്ന് പറയാം. ധരാളം പേരാണ് നവ്യക്ക് ആശംസകളും അഭിനധനങ്ങളും നൽകി രംഗത്ത് എത്തിയുരുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *