Bathroom Cleaning Things : ഒരു വീട്ടിലെ വളരെ വൃത്തിയായിരിക്കേണ്ട ഒരു ഭാഗമാണല്ലോ ബാത്റൂമുകൾ. കാരണം കൂടുതൽ വൃത്തി വേണ്ട ഒന്നാണ് ബാത്റൂം. അതുകൊണ്ടുതന്നെ ബാത്റൂം വൃത്തിയാക്കുന്നതിനു വേണ്ടി പലതരത്തിലുള്ള ലോഷനുകളും അണുനാശിനികളും എല്ലാം തന്നെ ഇന്ന് വിപണികളിൽ ലഭ്യമാണ് നമ്മളിൽ പലരും അതെല്ലാം ദിവസവും ഉപയോഗിക്കുന്നവരും ആയിരിക്കും. ഇത്തരം സാധനങ്ങൾ ഉപയോഗിച്ചാൽ ചിലർക്ക് അത് നല്ല പ്രയോജനം ഉണ്ടാകും.
എന്നാൽ ചിലർക്ക് പ്രത്യേകിച്ച് പ്രയോജനം ഒന്നും തന്നെ ഉണ്ടാവില്ല ഒരുപാട് പൈസ ഇല്ലാതാകും എന്നത് തന്നെയാണ് മെച്ചം. എന്നാൽ അധികം ഒന്നും പൈസ ചെലവാക്കാതെ നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഒരു സാധനം കൊണ്ട് ഇനി ബാത്റൂമും ടോയ്ലറ്റും ക്ലീൻ ചെയ്താലോ. അതിനായി നമ്മൾ ഉപയോഗിക്കുന്നത് കർപ്പൂരമാണ്. ബാത്റൂം ടോയ്ലറ്റ് എപ്പോഴും സുഗന്ധപൂരിതമായി നിലനിൽക്കാൻ കർപ്പൂരം ഒന്നു മാത്രം മതി.
ഇതിനുവേണ്ടി ചെയ്യേണ്ട കാര്യം ബാത്റൂമും ടോയ്ലറ്റും നല്ലതുപോലെ വൃത്തിയാക്കിയതിനു ശേഷം ടോയ്ലറ്റിലേക്ക് മൂന്നോ നാലോ കറുപ്പൂരം ഇട്ടു കൊടുക്കുക. ശേഷം അത് കുറച്ച് സമയം അതുപോലെ തന്നെ വയ്ക്കുക നിങ്ങൾക്ക് വേണമെങ്കിൽ പൊടിയാക്കി വേണമെങ്കിലും ടോയ്ലറ്റ് വിട്ടുകൊടുക്കാവുന്നതാണ്. ശേഷം കുറച്ചു സമയം കഴിയുമ്പോഴേക്കും അത് അലിഞ്ഞു വരുന്നതായിരിക്കും അത് കഴിഞ്ഞ് നിങ്ങൾക്ക് ഫ്ലെഷ് ചെയ്യാവുന്നതാണ്.
അതുപോലെ ബാത്റൂമുകൾ നല്ലതുപോലെ വൃത്തിയാക്കി കഴിഞ്ഞാൽ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് മൂന്നോ നാലോ കർപ്പൂരം പൊടിച്ച് ചേർത്ത് അലിയിച്ചെടുക്കുക. ഈ വെള്ളം ബാത്റൂമിൽ ഒന്നുകൂടി ഒഴിച്ച് വൃത്തിയാക്കുകയാണെങ്കിൽ ഭസ്മത്തിന്റെ സുഗന്ധം എപ്പോഴും ബാത്റൂമിൽ ഉണ്ടാവുക തന്നെ ചെയ്യും. കറുപ്പുരം വീട്ടിലുള്ളവർ ഇപ്പോൾ തന്നെ ഈ ടിപ്പ് ചെയ്തു നോക്കൂ. ഒരുപാട് പൈസയും ചെലവാക്കേണ്ട എപ്പോഴും ബാത്റൂം വൃത്തിയാക്കിയ കഷ്ടപ്പെടേണ്ട ആവശ്യവുമില്ല.