ജോലികളെല്ലാം ഇനി എളുപ്പത്തിൽ തീർക്കാൻ ഇതാ ഒരു എളുപ്പ മാർഗം. ബാത്റൂം ക്ലീൻ ചെയ്യാൻ നിസ്സാരം. | Bathroom Cleaning Easy Tip

Bathroom Cleaning Easy Tip : നിരന്തരം വെള്ളം തട്ടുന്നത് കൊണ്ട് തന്നെ നമ്മുടെ ബാത്റൂമുകൾ എല്ലാം പെട്ടെന്ന് അഴുക്കു പിടിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഫലപ്രദമായ രീതിയിൽ ബാത്ത്റൂം ക്ലീൻ ചെയ്തെടുക്കുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് സാധാരണ നമ്മൾ സോപ്പും വെള്ളവും ഉപയോഗിച്ച് ബാത്റൂം ക്ലീൻ ചെയ്യുകയാണെങ്കിൽ വീണ്ടും അവിടെ അഴുക്കുകൾ വരാനും അതുപോലെ തന്നെ പെട്ടെന്ന് വഴക്കളുണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

അതുകൊണ്ട് ഈ മാർഗം നിങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കും. ഇതിനുവേണ്ടി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പച്ചവെള്ളം ഒഴിക്കുക അതിലേക്ക് അരക്കപ്പ് വിനാഗിരി ഒഴിച്ച് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്തു കൊടുക്കുക .

അതിലേക്ക് ഏതെങ്കിലും ഒരു സോപ്പ് പൊടിയോ അല്ലെങ്കിൽ ലിക്യുഡ് ആയിട്ടുള്ള സോപ്പ് ഒഴിച്ചുകൊടുത്തു ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു സ്പ്രേ കുപ്പിയിൽ ഒഴിച്ചു വയ്ക്കുക. അതിനുശേഷം ബാത്റൂം ക്ലീൻ ചെയ്യാൻ തുടങ്ങുമ്പോൾ ഇത് സ്പ്രൈ ചെയ്തുകൊടുക്കുക. അപ്ലൈ ചെയ്തു കഴിഞ്ഞാൽ അഞ്ചുമിനിറ്റ് അതുപോലെ തന്നെ വയ്ക്കുക .

അതിനുശേഷം ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ചുകൊണ്ട് ഉരച്ചു നോക്കൂ എല്ലാ കഠിനമായിട്ടുള്ള കറകളും ഇളകി പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അതുപോലെ തന്നെ ഒരുപാട് അമർത്തി ഉരച്ച കൈകൾ വേദനിക്കും എന്ന പേടിയും വേണ്ട. ആ നിസ്സാരമായി തന്നെ വേദനകളെ എല്ലാം നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക ഇനി എല്ലാവരും ഇതുപോലെ വൃത്തിയാക്കുക.

Leave a Reply

Your email address will not be published. Required fields are marked *