ഒരിക്കലെങ്കിലും എണ്ണ തേച്ചു കുളിച്ചു നോക്കൂ മാറ്റം ഉടൻ തന്നെ അറിയാം..

ഇന്നത്തെ തലമുറയ്ക്ക് വേണ്ടത്ര പരിചയമില്ലാത്ത ഒന്നാണ് എണ്ണ തേച്ചു കുളി. പണ്ടുള്ളവർ ദേഹത്തും മുടിയിലും എണ്ണ തേച്ചു കുളിക്കുന്നവർ ആയിരുന്നു അതുകൊണ്ടുതന്നെ അതിന്റേതായ ഗുണവും ആരോഗ്യവും അവർക്ക് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് വെറും ചടങ്ങ് ആയി മാറി. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം എങ്കിലും തലയിലും ദേഹത്തും എണ്ണ തേച്ചു കുളിച്ചു നോക്കിയാൽ അതിൻറെ വ്യത്യാസം നമുക്ക് മനസ്സിലാവും.

ഇതുകൊണ്ട് ഉണ്ടാവുന്ന ആരോഗ്യഗുണങ്ങൾ ചില്ലറയല്ല. നിരവധി ആരോഗ്യഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും എണ്ണ തേച്ചു കുളിയിലൂടെ ലഭിക്കുന്നു. കേശസംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ഒരുപോലെ ഉത്തമമാണ് എണ്ണ തേച്ചു കുളി. ഒരുപാട് ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ഇതിനെ കണക്കാക്കാം. ചർമ്മത്തിലെ വരൾച്ച അകറ്റുന്നതിന് ഇത് ഏറെ സഹായിക്കും.

ചർമ്മത്തിന് എപ്പോഴും ഈർപ്പം നിലനിർത്തുന്നതിന്, തിളക്കവും മൃദുത്വവും വർദ്ധിപ്പിക്കുന്നതിനും ഗുണം ചെയ്യും. പലരും കാലിനു മുകളിൽ വരെ മാത്രം എണ്ണ തേച്ച് നിർത്താറുണ്ട്. എന്നാൽ കാലിൻറെ അടിയിൽ എണ്ണ തേക്കുന്നത് ഒരുപാട് പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ്. കാലിൻറെ പരിപരിപ്പ്, ഉപ്പുറ്റിയിലെ വേദന, ഉറക്കക്കുറവ്, ക്ഷീണം, തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും കാലിനടിയിൽ എണ്ണ തേക്കുന്നത് ഗുണം ചെയ്യും.

തലയിൽ നല്ലതുപോലെ എണ്ണ തേക്കുന്നത് പലവിധത്തിലുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ നൽകുന്നുണ്ട്. തലയിൽ ഉണ്ടാകുന്ന ചൂടിന് നല്ലൊരു പരിഹാരം കൂടിയാണ് ഇത്. വെളിച്ചെണ്ണ തേക്കുന്നത് മുടി വളരാൻ സഹായകമാകും. മുടിയുടെ വേരുകൾക്ക് ബലം ലഭിക്കുന്നതിനും, മുടിയിലെ വരൾച്ച ഇല്ലാതാക്കുന്നതിനും, താരൻ പൂർണ്ണമായും മാറ്റുന്നതിനും മുടിയിൽ എണ്ണ തേക്കുന്നത് ഗുണം ചെയ്യും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.