അടിപൊളി വിഡിയോയുമായ് ബേസിൽ ജോസഫ്!! കോളിങ് ബെൽ ആണോ ചോദിച്ച് ആരാധകരും.

മലയാളികൾക്ക് ഒരുപാട് സുപരിചിതനായ നടനാണ് ബേസിൽ ജോസഫ്. നടൻ മാത്രമല്ല ഏതാനും സിനിമകൾ ചെയ്തു മലയാളികളുടെ മനം കവർന്ന സംവിധായകനും കൂടിയാണ് ബേസിൽ. പാൽത്തു ജാൻവർ എന്ന ചിത്രമാണ് ബേസിൽ ജോസഫിന്റെ ഏറ്റവും പുതിയതായി ഇറങ്ങിയിരിക്കുന്നത്. ഈ സിനിമയ്ക്കും പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണങ്ങൾ ആണ് ലഭിച്ചത്. നിരവധി പേരാണ് ഈ താരത്തിന് ആരാധകരായി ഉള്ളത്.

അതുകൊണ്ട് തന്നെ ഈ താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെച്ച വീഡിയോ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ബേസിൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരമായ സഞ്ജു സാംസന്റെ വീഡിയോ ആണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

കുട്ടികളെപ്പോലെ തലയിൽ കൊമ്പും കയ്യിൽ കളിക്കോപ്പുകളും പിടിച്ചാണ് സഞ്ജു വീഡിയോയിൽ എത്തുന്നത്. വീഡിയോയിൽ കുറുമ്പ എന്ന ഗാനമാണ് ബാഗ്രൗണ്ടിൽ കൊടുത്തിരിക്കുന്നത്. വിഡിയോയിൽ മാസ്ക് ധരിച്ചിട്ടുണ്ടെങ്കിൽ കൂടിയും ഒറ്റനോട്ടത്തിൽ മലയാളികളുടെ പ്രിയ താരമായ സഞ്ജു ആണെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഒപ്പം തന്നെ ബേസിൽ ജോസഫ് ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കും.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകൾ നൽകുന്നത്. എന്നാ ചിരി ആട ഉവെ എന്നും, കോളിംഗ് ബെൽ പോലത്തെ ചിരിയാണെന്നും, ബാഗ്രൗണ്ടിൽ ചിരിക്കുന്ന പാവ ബാറ്ററി ആണോ ചാർജ് ചെയ്യുന്നതാണോ എന്നും ആരാധകർ ചോദിക്കുന്നു. സംഭവം എന്തുതന്നെയായാലും നിമിഷങ്ങൾക്കുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഈ രസകരമായ വീഡിയോക്ക് നിരവധി പേരാണ് ലൈക്കുകളുമായി രംഗത്ത് എത്തുന്നത്.

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)

Leave a Reply

Your email address will not be published. Required fields are marked *