മഷുറയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് ബഷീർ ഭാസി!! ആശംസകളുമായി ആരാധകർ.

ബിഗ് ബോസ്സ് മലയാളം സീസൺ വൺ എന്ന റിയാലിറ്റി ഷോയിലൂടെമലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് ബഷീർ ഭാസി. ബിസിനസ് മാനായും, നടനായും, സംവിധായകനായും, കൈ വെക്കുന്ന മേഖലകളിൽ എല്ലാം തന്നെ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ബഷീർ ഭാസി എന്ന് പറയാം. സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ വളരെ അധികം സജീവമാണ് ബഷീർ ഭാസി. മലയാളികൾക്ക് ഒരുപാട് സുപരിചിതനായതുകൊണ്ട് തന്നെ ബഷീർ ഭാസിയുടെ ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് ബഷീർ ഭാസിയുടെ ഭാര്യയായ മഷുറയുടെ പിറന്നാൾ ആഘോഷം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന ലളിതവും എന്നാൽ വളരെ ഗംഭീരവുമായ പരിപാടി ആയിട്ടാണ് പിറന്നാൾ ആഘോഷം നടത്തുന്നത്. പിറന്നാൾ ദിവസം ആരംഭിച്ചത് മുതലുള്ള നിമിഷങ്ങളെല്ലാം തന്നെ മഷൂറ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു.

ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ച് വളരെ സുന്ദരിയായാണ് പിറന്നാൾ ആഘോഷത്തിന് മഷുറ എത്തുന്നത്. പിറന്നാൾ ആഘോഷത്തിന് എത്തിയ ഏവരെയും വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നതും കാണാം. തുടർന്ന് എല്ലാവരും ഒന്നിച്ച് വളരെ രസകരമായ നിമിഷങ്ങൾ ചെലവഴിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണശേഷമാണ് ഇരുവരും പിറന്നാൾ കേക്ക് മുറിക്കുന്നത്.

പിറന്നാൾ ദിവസം ഭാര്യയ്ക്ക് സർപ്രൈസായി മാല കൊടുക്കുന്നതും ഏറെ സന്തോഷത്തോടെ മധുരം വെച്ച് കൊടുക്കുന്നതും വീഡിയോയിലൂടെ കാണിച്ചിരിക്കുന്നു. നിരവധി പേരാണ് ബഷീർ ഭാസിയുടെ ഭാര്യക്ക് പിറന്നാൾ ആശംസകളുമായി രംഗത്ത് വന്നത്. ഇവരുടെ ഈ കുടുംബത്തിന്റെ സ്നേഹവും സന്തോഷവും എല്ലാം തന്നെ കാണുമ്പോൾ ആരാധാകർക്ക് വളരെയധികം സന്തോഷമാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *