Tasty Banana Evening Snack Recipe : നല്ല ചൂട് ചായയുടെ കൂടെ കഴിക്കാൻ പഴമയുടെ ഒരു രുചിക്കൂട്ട് തയ്യാറാക്കാം. പഴം ഉപയോഗിച്ചു കൊണ്ട് ഇത്രയും വലിയ ഒരു പലഹാരം ആരും കഴിച്ചു കാണില്ല. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കാൻ വയ്ക്കുക അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് അണ്ടിപ്പരിപ്പ് മുന്തിരിയും ചേർത്തു കൊടുത്തു വറക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ കസ്കസ് കൂടി ചേർത്തു കൊടുക്കുക.
ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. തേങ്ങയുടെ നിറം ചെറുതായി മാറി വരുമ്പോൾ അതിലേക്ക് നാല് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. വീണ്ടും നല്ലതുപോലെ ഇളക്കി പഞ്ചസാര എല്ലാം അലിയിച്ച് എടുക്കുക. പഞ്ചസാര അലിഞ്ഞ തേങ്ങയുമായി ചേർന്നു വന്നതിനു ശേഷം ഒരു കൂട്ടുന്നതിനായി അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക.
ശേഷം ഇളക്കി യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ഇത് ചൂടാറാനായി മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ മൈദ പൊടി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടിയും ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരുപാട് ലൂസ് ആയി പോകാതെ കട്ടി ആയിട്ടുള്ള ബാറ്റർ തയ്യാറാക്കുക. അതിനുശേഷം പഴം എടുക്കുക.
അതിന്റെ നടുഭാഗം കത്തി കൊണ്ട് വരയുക. ശേഷം അതിന്റെ ഉള്ളിലേക്ക് നേരത്തെ തയ്യാറാക്കി വച്ച നാളികേരത്തിന്റെ ഫില്ലിംഗ് കുറച്ചുവെച്ചുകൊടുക്കുക. ശേഷം തയ്യാറാക്കി വച്ച മൈദാമാവ് അതിനു മുകളിലേക്ക് ഒഴിച്ച് അടയ്ക്കുക. ഫില്ലിംഗ് ഒട്ടും തന്നെ പുറത്തേക്ക് പോകരുത്. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യൊഴിച്ച് കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച ഓരോ പഴവും ഇതിലേക്കിട്ടുകൊടുക്കുക. രണ്ടുഭാഗവും നല്ലതുപോലെ മൊരിഞ്ഞു വന്നതിനുശേഷം പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.