ഉച്ചയൂണിനു നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ നേന്ത്രക്കായ ഉപയോഗിച്ച് ഒരു തോരൻ തയ്യാറാക്കാം. ഇതുപോലെ ഒരു തോരൻ മാത്രം മതി. എത്രവേണമെങ്കിലും ചോറുണ്ണാൻ. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ആദ്യം തന്നെ രണ്ടു നേന്ത്രക്കായ എടുത്ത് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. ശേഷം കുറച്ച് സമയം വെള്ളത്തിൽ ഇട്ട് വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് കൊടുക്കുക.
അതിലേക്ക് കാൽ ടീസ്പൂൺ കുരുമുളക് ചേർക്കുക. കാൽ ടീസ്പൂൺ നല്ല ജീരകവും ചേർക്കുക, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് വെള്ളം ചേർക്കാതെ നന്നായി കറക്കി എടുക്കുക. ശേഷം മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കടുക്, രണ്ടു വറ്റൽ മുളക് ചേർത്ത് പൊട്ടിച്ച് എടുക്കുക.
അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും രണ്ടു പച്ചമുളകും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. പകുതി വഴന്നു വരുമ്പോൾ കറിവേപ്പില ചേർക്കുക.. നന്നായി വഴന്നു വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിക്കുക. മൂത്തവരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
അതിനുശേഷം നന്നായി ഇളക്കി കൊടുക്കുക. അടുത്തതായി എരുവിന് ആവശ്യമായ മുളകുപൊടി ചേർക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ മുറിച്ചു വച്ചിരിക്കുന്ന നേന്ത്രക്കായ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക. പകുതി വെന്തു വരുമ്പോൾ അരച്ചു വെച്ചിരിക്കുന്ന തേങ്ങയും ചേർത്ത് മിക്സ് ചെയ്യുക. ശേഷം അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ വെന്തു വന്നതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.