ഉണ്ണിക്കണ്ണനെ കാണാൻ ഗുരുവായൂരിലെത്തി ബാലമാണി!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളി പ്രേക്ഷകരുടെ എന്നത്തേയും പ്രിയങ്കരി ആണ് നവ്യ നായർ. അന്നും ഇന്നും ഈ താരത്തെ ബാലാമണി ആയാണ് മലയാളികൾ കാണുന്നത്. അത്രമാത്രം പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങിയ കഥാപാത്രമാണ് നന്ദനത്തിലെ ബാലമണിയായി വന്ന നവ്യയുടേത്. അഭിനയ ജീവിതത്തിൽ നിന്ന് അകന്നു നിൽക്കുമ്പോഴും നവ്യയുടെ ഏതൊരു വാർത്തയും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ നവ്യ ഇപ്പോൾ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഉണ്ണിക്കണ്ണനെ കാണാൻ ഗുരുവായൂരിൽ എത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നവ്യ പോസ്റ്റ് ചെയ്യുന്നത്. എന്നും ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരു ഉണ്ണി ഉണ്ടെന്ന് തോന്നും, പുഞ്ചിരി തൂകുന്നതായും തോന്നും എന്ന് അടികുറുപ്പുമായാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്. നവ്യ പങ്കുവെച്ച ചിത്രങ്ങളും വാക്കുകളും നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്. കൃഷ്ണനോട് ഒരു പ്രത്യേക ഇഷ്ടമാണ് താരത്തിന് ഉള്ളത് എന്ന് ആരാധകർക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്.

നന്ദനം എന്ന സിനിമയിലും കൃഷ്ണനോട് അടുത്ത് നിൽക്കുന്ന ഒരു കഥാപാത്രം ആയാണ് നവ്യ എത്തുന്നത്. അതുകൊണ്ടുതന്നെ നവ്യയുടെ ചിത്രങ്ങൾക്ക് താഴെ നന്ദനം സിനിമയിലെ നിരവധി ഡയലോഗുകൾ ആണ് കമന്റുകൾ ആയി ലഭിക്കുന്നത്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും നൃത്ത രംഗത്ത് നിന്നും ഒരിടവേള എടുത്ത നവ്യ തന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പൂർത്തിയാക്കാൻ ഒരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് വെള്ളിത്തിരയിലേക്കും പൊതു വേദികളിലും സജീവമാകുന്നത് എങ്കിലും സോഷ്യൽ മീഡിയയിലൂടെ നവ്യ തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. മലയാള സിനിമയിൽ നിന്ന് അകന്നു നിന്നപ്പോഴും നവ്യയെയും താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ ഓർക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ ഈ പുതിയ ചിത്രങ്ങൾ കണ്ടപ്പോൾ ഇരട്ടി സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. ഒപ്പം തന്നെ വളരെ മനോഹരമായ നവ്യയുടെ ഈ ചിത്രങ്ങൾക്ക് ധാരാളം ലൈക്കുകളും ആരാധകർ നൽകുന്നുണ്ട്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *