ബദാം എണ്ണയുടെ ആരോഗ്യപരമായ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? വീഡിയോ സ്‌കിപ്പ് ചെയ്യാതെ കാണണേ.

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു നട്സ് ആണ് ബദാം. എന്നാൽ ബദാം മാത്രമല്ല ബദാമിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണയും ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ഉണ്ടാക്കുന്നതാണ്. ബദാം എണ്ണയുടെ ആരോഗ്യപരമായ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. പ്രോട്ടീൻ ഫൈബർ വൈറ്റമിൻ മഗ്നീഷ്യം കാൽസ്യം പൊട്ടാസ്യം എന്നിങ്ങനെ പോഷകങ്ങളുടെ ഒരു കലവറയാണ് ബദാം.

ബദാം എണ്ണയ്ക്കും ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ട് വൈറ്റമിൻ ഇ പ്രോട്ടീൻ, ആസിഡുകൾ പൊട്ടാസ്യം തുടങ്ങിയ നിരവധി ധാതുക്കളും വൈറ്റമിനുകളും അടങ്ങിയതാണ് ബദാം എണ്ണ. ഇവ ചർമ്മത്തിനും തലമൊഴിക്കും പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു. കൈപ്പുള്ള ബദാമിൽ നിന്നും മധുരമുള്ള ബദാമിൽ നിന്നും എണ്ണകൾ എടുക്കാറുണ്ട് ഈ രണ്ട് എണ്ണകളും ചർമ്മപരിരക്ഷയ്ക്ക് ഉപയോഗിക്കുന്നതുമാണ്.

എന്നാൽ കഴിക്കുന്നതിനെ മധുരമുള്ള ബദാം എണ്ണ മാത്രമേ ഉപയോഗിക്കാറുള്ളൂ. ആന്റിഓക്സിഡന്റ് ഗുണങ്ങൾ ബദാം എണ്ണയിൽ അടങ്ങിയിട്ടുണ്ട് അതുപോലെ ബദാം എണ്ണ കഴിക്കുന്നത് കൊണ്ട് ഘോഷ ജ്വലനം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു അതുപോലെ ദഹനത്തെ സഹായിക്കുന്നു ദഹനം വളരെയധികം സുഗമമാക്കുകയും അതുവഴി മലബന്ധപ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

അതുപോലെ ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. സാധാരണ അണുബാധകളിൽ നിന്നെല്ലാം ശരീരത്തിൽ ഇത് സംരക്ഷിച്ചു വരുന്നു. അതുപോലെ ഓർമ്മശക്തി വർധിപ്പിക്കുന്നു ബദാം എണ്ണയിൽ ഒമേഗ ത്രി അടങ്ങിയിട്ടുണ്ട് ഇത് നാഡി പ്രവർത്തനങ്ങൾക്ക് വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെ രക്തസമ്മർദ്ദവും നല്ല കൊളസ്ട്രോളിന്റെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു. ഇനിയും ധാരാളമായി ബദാം എണ്ണയുടെ ഗുണങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *