ഇതറിഞ്ഞില്ലെങ്കിൽ ഒരിക്കലും വായ്നാറ്റം മാറുകയില്ല…

പലരും നേരിടുന്ന ഒരു പ്രശ്നമാണ് വായനാറ്റം. ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ നഷ്ടപ്പെടുത്തുന്ന ഒന്നാണ് ഇത്.എന്നാൽ പലവിധത്തിലുള്ള മൗത്ത് വാഷുകൾ ഉപയോഗിച്ചിട്ടും ഇതിന് പരിഹാരം ലഭിക്കാത്തവരാണ് പലരും. വയനാറ്റത്തിനുള്ള കാരണങ്ങൾ പലരിലും പലതാണ്. ചിലത് വളരെ കുറച്ച് സമയങ്ങൾക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ.രാവിലെ ഉറങ്ങി എണീക്കുമ്പോൾ മിക്കവരിലും വായനാറ്റം ഉണ്ടാവാറുണ്ട്.

ഇതിനുള്ള പ്രധാനകാരണം രാത്രിയിൽ വായിനകത്ത് ബാക്ടീരിയകൾ കൂടുതലായി ഉണ്ടാകുന്നതാണ്. ഈ കീടാണുക്കൾ ദുർഗന്ധമായ സംയുക്തങ്ങൾക്ക് കാരണമാകുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ശരിയായി വായ കഴുകിയില്ലെങ്കിലും വായനാറ്റം ഉണ്ടാകും. പല്ലുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പല ദുർഗന്ധമുള്ള സംയുക്തങ്ങളായി മാറുന്നു.

ഇവ കാരണം വായനാറ്റം ഉണ്ടാകാം. മോണ വീക്കം, ദന്തക്ഷയം, മോണയിൽ ഉണ്ടാകുന്ന പഴുപ്പ് എന്നിവ മൂലവും ഇത് ഉണ്ടാവാം. ഉദര സംബന്ധമായ ചില രോഗങ്ങൾ കാരണവും ഇത് ഉണ്ടാവുന്നതാണ്. ഗ്യാസ്ട്രബിൾ ഹെർണിയ പോലുള്ള രോഗങ്ങളും ഇതിനുള്ള പ്രധാന കാരണമാണ്. ചില രോഗങ്ങളും മെറ്റബോളിസത്തിൽ ഉണ്ടാകുന്ന ക്രമക്കേടുകളും ചില രാസവസ്തുക്കളുടെ ഉൽപാദനത്തിന് കാരണമാകുന്നു.

അതുവഴി ദുർഗന്ധം ഉണ്ടായേക്കാം. വയറ്റിലുള്ള ആഹാരം തിരികെ അന്നനാളത്തിലേക്ക് എത്തുന്ന പ്രശ്നമുള്ളവരിൽ ഭക്ഷണം ചെയ്യുന്നതും വായ്‌നാറ്റത്തിന് കാരണമാണ്. ടോൺസിൽസ് അണുബാധയുള്ളവരിലും ഈ പ്രശ്നം ഉണ്ടാവാം. വായ വരളുന്നതും വയനാറ്റത്തിന് കാരണമാകുന്നു. പുകവലിക്കുന്നവരിൽ പുകയിലയുടെ ഗന്ധം പല മോണ രോഗങ്ങൾക്കും കാരണമാവും ഇത് മൂലവും വായ്നാറ്റം ഉണ്ടാവാം. ഇതിനുള്ള കാരണം മനസ്സിലാക്കി വേണം ചികിത്സ സ്വീകരിക്കാൻ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *