കുസൃതി കാട്ടി വെള്ളത്തിൽ ഇരുന്ന് നിലു ബേബി!! എങ്ങനെ ഈ ബക്കറ്റിനുള്ളിൽ ഫിറ്റ്‌ ആയെന്ന് ചോദിച്ച് ആരാധകർ.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് പേർളി മാണി ശ്രീനിഷ് എന്നിവരുടെത്. മകളായ നില മോളെയും മലയാളികൾക്ക് ഏറെ പരിചിതയാണ്. നിരവധി പേരാണ് പേളിയുടെയും മകൾ നിലയുടെയും വീഡിയോകൾ ആസ്വദിക്കാൻ സോഷ്യൽ മീഡിയകളിൽ വരുന്നത്. നിലയുടെ കുസൃതികളും കളിചിരികളും കുറുമ്പുകളും അപ്പപ്പോൾ തന്നെ പേർളിയും ശ്രീനിഷും തന്റെ യൂ ട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഇതാ നില് ബേബിയുടെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ സജീവമായി കൊണ്ടിരിക്കുന്നത്. നില മോൾ വെള്ളത്തിൽ ഇരിക്കുന്നതും കുസൃതി കാട്ടുന്നതുമായ രസകരമായ നിമിഷങ്ങളാണ് പേർളി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. ചില്ലിങ് ഇൻ ബക്കറ്റ് ആൻഡ് കപ്പ്ബോർഡ് എന്ന ക്യാപ്ഷനുമായാണ് വീഡിയോ പോസ്റ്റ്‌ ചെയുന്നത്. വെള്ളത്തിനുള്ളിൽ ഇരുന്ന് കളിക്കുകയും, അലമാരിക്ക് അകത്തു ഒളിച്ചിരിക്കുകയും ഈ കുട്ടി കുറുമ്പി ചെയുന്നുണ്ട്.

നീലു ബേബിയുടെ ഈ കുസൃതികളും കളിച്ചിരികളും പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റിയത്. അത്രമാത്രം ഈ കുട്ടിക്കുറുമ്പിയെ മലയാളികൾ സ്നേഹിക്കുന്നു എന്ന് പറയാം. പേർളി ശ്രീനിഷ് താര ദമ്പതികൾക്കുള്ളതിനേക്കാൾ ആരാധകരാണ് ഇരുവരുടെയും മകളായ നിലു ബേബിക്ക് ഉള്ളത് എന്ന് പറയാം. പേർളിയുടെ എല്ലാ വീഡിയോകളിലും നിലു ബേബിയെയും എപ്പോഴും കാണുന്നതു കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഈ കൊച്ചു മിടുക്കി ഇപ്പോൾ മലയാളികളുടെ പൊന്നോമനയാണെന്ന് പറയാം. ധാരാളം പേരാണ് നിലു ബേബിയുടെ ഈ ക്യൂട്ട്  വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. നിലുമാ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും, നിലു ബേബി എങ്ങനെ ഈ ബക്കറ്റിനുള്ളിൽ ഫിറ്റ്‌ ആയെന്നും ആരാധകർ പറയുന്നുണ്ട്.    ഒപ്പം തന്നെ നിരവധി പേരാണ് ഈ വീഡിയോക്ക് ലൈക്കുകളും നൽകുന്നത്.

 

View this post on Instagram

 

A post shared by Nila Srinish (@nila.pearlish)

Leave a Reply

Your email address will not be published. Required fields are marked *