പണ്ടുകാലത്ത് ഉപയോഗിച്ചുവരുന്ന ഒരു ഔഷധമാണ് അയമോദകം. അയമോദകവും അതിൻറെ ഇലകളും പല രോഗങ്ങൾക്കും നല്ലൊരു മരുന്നായി ഉപയോഗിച്ചിരുന്നു. നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ആയുർവേദ മരുന്നുകളിലും ഇത് ധാരാളമായി ഉപയോഗിച്ചിരുന്നു. ദഹനക്കേട് വയറിളക്കം തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഇത് ഏറ്റവും നല്ലൊരു മരുന്നാണ്.
ഭക്ഷണം കഴിച്ചതിനുശേഷം ഒരു അല്പം അയമോദകം ചവയ്ക്കുന്നതും അല്ലെങ്കിൽ അയമോദകം ചേർത്ത് ഭക്ഷണം കഴിക്കുന്നതും ഏറെ ഗുണം ചെയ്യും. ദഹന വ്യവസ്ഥയിലെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുവാൻ സഹായിക്കുന്ന ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ദഹന പ്രശ്നങ്ങൾക്കുള്ള ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയായി ഇതിനെ കണക്കാക്കുന്നു.
മൈഗ്രേൻ തലവേദനയ്ക്കും ഇത് ഏറെ ഗുണം ചെയ്യും. അയമോദകം ചൂടാക്കി കിഴികെട്ടി ഇടയ്ക്കിടെ നെറ്റിയിൽ തടവുന്നത് മൈഗ്രേൻ മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായകമാകുന്നു. ഇതിനിടങ്ങിയിരിക്കുന്ന നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, ആൻറി ഓക്സിഡന്റുകൾ എന്നിവ പല ആരോഗ്യ പ്രശ്നങ്ങളും പരിഹാരമേക്കുന്നതിന് കാരണമാണ്. സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് മികച്ച ഒരു പ്രതിവിധിയാണ്.
അയമോദകം ഒരു തുണിയിൽ പൊതിഞ്ഞ് തലയിണയ്ക്ക് താഴെ വയ്ക്കുന്നത് ജലദോഷം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകമാകുന്നു. കുറച്ച് അയമോദകവും ഉപ്പും ചേർത്ത് പല്ലിനു മുകളിൽ വച്ചാൽ പല്ലുവേദന ഉടൻതന്നെ മാറിക്കിട്ടും. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണക്കുന്നതിന് നല്ലൊരു പരിഹാരമാർഗ്ഗമാണ് അയമോദകം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് കഷായം വെച്ച് ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യുന്നു. അയമോദകത്തിന്റെ കൂടുതൽ ഗുണങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.