പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ദഹനപ്രക്രിയ സുഗമമായി നടക്കാത്തതിൻറെ പ്രശ്നമാണ് മലബന്ധമായി മാറുന്നത്. അമിത ഭക്ഷണവും, അമിത മദ്യപാനവും ആണ് മലബന്ധത്തിനുള്ള പ്രധാന കാരണങ്ങൾ. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, കാപ്പി, മദ്യം, കാർബണേറ്റ് പാനീയങ്ങൾ, അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങൾ എന്നിവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ദഹന വ്യവസ്ഥ ശരീരത്തെ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും മാലിന്യങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു. എന്നാൽ ദഹന പ്രശ്നംഉള്ളവർക്ക് ആവശ്യമായ പോഷകങ്ങൾ ആഹാരത്തിൽ നിന്നും ലഭിക്കുന്നില്ല. ദഹനം ശരിയാവാത്തതുകൊണ്ട് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഇതിനുള്ള കാരണങ്ങൾ പലതാണ്. ശരീരത്തിലെ ജലാംശത്തിന്റെ കുറവ്, നാരുകൾ അടങ്ങിയ ഭക്ഷണത്തിൻറെ കുറവ്.
മാനസിക സമ്മർദ്ദം, ചില രോഗങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം തന്നെ ഇതിനെ കാരണമാകാം. പലരും നിസ്സാരമായി കണക്കാക്കുന്ന ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. മലബന്ധത്തിനുള്ള കാരണം എന്താണെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള മാറ്റങ്ങൾ ജീവിതരീതിയിൽ കൊണ്ടുവരുക. ധാരാളം നാരുകൾ അടങ്ങിയ പഴങ്ങൾ പച്ചക്കറികൾ.
ഇലക്കറികൾ നട്ട്സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. വയറിലെ മസിലുകൾക്ക് ആശ്വാസം ഉണ്ടാകും വിധം വ്യായാമങ്ങൾ ചെയ്യുക. മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനായി യോഗ, ധ്യാനം, കളികൾ എന്നിവയിൽ ഏർപ്പെടുക. ധാരാളം വെള്ളം കുടിക്കുന്നതും മലബന്ധം അകറ്റാൻ സഹായകമാണ്. ഇവ ചികിത്സിക്കാതെ ഇരുന്നാൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാവും. മരുന്നുകളെ ആശ്രയിക്കാതെ ജീവിത രീതിയിലെ മാറ്റങ്ങൾ മൂലം ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.