തെറ്റായ ജീവിതരീതി മൂലം ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവും പല ജീവിതശൈലി രോഗങ്ങളിലേക്കും നയിക്കുന്നു. അത്തരത്തിൽ വളരെ ആശങ്കപരമായ ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണിത്. അമിതഭാരം ഉള്ളവരിൽ ഈ രോഗാവസ്ഥ വരുന്നതിനുള്ള സാധ്യത ഏറെയാണ്.
അമിതമായ ഭക്ഷണം ഒഴിവാക്കുക, ഒറ്റയടിക്ക് കൂടുതലായി കഴിക്കുന്നത് ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അടിവയറ്റിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുന്നു. അമിതഭാരം ഉള്ളവരിലാണ് സാധാരണയായി ടൈപ്പ് ടു പ്രമേഹം കണ്ടുവരുന്നത്. ഉദാസീനമായ ജീവിതശൈലിയിൽ നിന്ന് വിട്ടുനിൽക്കുക പതിവായി കുറച്ച് സമയമെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക.
സമീകൃതമായ ഭക്ഷണം കഴിക്കുക, ജങ്ക് ഫുഡ്സ്, മധുര പലഹാരങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ, ഉരുളക്കിഴങ്ങ് റൊട്ടി പോലുള്ള ശുദ്ധീകരിച്ച് അന്നജം അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. ഇലക്കറികൾ, ധാന്യങ്ങൾ, ഓട്സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം കുറയ്ക്കുന്നതിന് സഹായകമാകും.
അനിയന്ത്രിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്നു കൂടാതെ പുകവലി ഇൻസുലിൻ പ്രതിരോധത്തിലേക്കും നയിക്കും ഇവ രണ്ടും ഉപേക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക അവ കുടലിന്റെ ആരോഗ്യത്തിനും ഭാരം നിയന്ത്രിക്കുന്നതിനും ഏറ്റവും മികച്ചതാണ്. ആരോഗ്യകരമായ ശരീരത്തിന് വെള്ളം വളരെ അത്യാവശ്യമാണ്. ദിവസവും മൂന്നു മുതൽ നാലു ലിറ്റർ വരെ വെള്ളം കുടിക്കേണ്ടതുണ്ട്.ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടുതന്നെ പ്രമേഹത്തെ തടയാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.