ഫാറ്റി ലിവർ വരാതിരിക്കാൻ ഈ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കൂ…

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ അഥവാ ലിവർ. പ്രായപൂർത്തിയായ ഒരാളുടെ കരളിന് ഒന്നര കിലോ ഭാരം ഉണ്ടാവും. ശരീരത്തിൻറെ അരിപ്പ എന്നറിയപ്പെടുന്നത് ഈ അവയവമാണ്. വിഷാംശങ്ങളെ സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ കരൾ സഹായിക്കുന്നു. ഒട്ടനവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന കരളിൻറെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ.

കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണിത്. ആഹാരത്തിലൂടെ ശരീരത്തിൽ എത്തുന്ന പോഷകങ്ങളും ധാതുക്കളും എല്ലാം കരളിൽ വന്നുചേരുന്നു, ഇവയിൽ ഊർജ്ജത്തിന് ആവശ്യമായത് മാത്രം എടുത്തുകൊണ്ട് ബാക്കിയുള്ളവ കരൾ വിവിധ ഭാഗങ്ങളിൽ കൊഴുപ്പ് രൂപത്തിൽ ശേഖരിക്കുന്നു. ഇത് പിന്നീട് ഫാറ്റി ലിവറിന് കാരണമാകും. മദ്യപാനികളിൽ മാത്രം കണ്ടിരുന്ന ഈ രോഗാവസ്ഥ ഇന്ന് ഒരു തുള്ളി പോലും.

മദ്യപിക്കാത്തവരിലും കണ്ടുവരുന്നു. ഇതിനുള്ള പ്രധാന കാരണം ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ്. അനാരോഗ്യകരമായ ഭക്ഷണ രീതിയും, ഉറക്കമില്ലായ്മയും, വ്യായാമക്കുറവും, മാനസിക സമ്മർദ്ദവും എല്ലാം ഈ രോഗം കുട്ടികളിലും ചെറുപ്പക്കാരിലും പിടി കൂടുന്നതിന് കാരണമാകുന്നു. രുചിയും നിറവും മണവും നോക്കിയാണ് ഇന്നത്തെ തലമുറ ഭക്ഷണം തിരഞ്ഞെടുക്കുന്നത്.

അതുകൊണ്ടുതന്നെ അവയിലെ ദോഷങ്ങൾ ഒന്നും പലരും അറിയുന്നില്ല. കൊഴുപ്പുള്ള ആഹാരങ്ങൾ, എണ്ണപ്പലഹാരങ്ങൾ, മധുര പലഹാരങ്ങൾ, ജങ്ക് ഫുഡ്സ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയെല്ലാം അധികമായി കഴിക്കുന്നവരിൽ ഈ രോഗം വേഗത്തിൽ പിടിപെടുന്നു. തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഒന്നും ഇതിനു ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ പലപ്പോഴും മറ്റു രോഗങ്ങളുടെ നിർണയ ടെസ്റ്റുകളിൽ ആണ് ഇത് തിരിച്ചറിയപ്പെടുന്നത്. ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *