ഈ ഭക്ഷണങ്ങൾ ഒഴിവാക്കി നോക്കൂ അസിഡിറ്റി ജീവിതത്തിൽ ഒരിക്കലും ഉണ്ടാവില്ല…

പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും അനുഭവപ്പെടുന്ന നെഞ്ചിരിച്ചിൽ, വയറുവേദന, വയറു വീർക്കൽ, ഓക്കാനം, മലബന്ധം, കീഴ്വായു തുടങ്ങിയവയെല്ലാമാണ് ചില പ്രധാന ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ അൾസറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഇതിലൂടെ ഉണ്ടാകുന്നു.

ജീവിതശൈലിയിലും ഭക്ഷണ രീതിയിലും വരുന്ന മാറ്റങ്ങളും മാനസിക സംഘർഷവും ഒക്കെ അസിഡിറ്റിയിലേക്ക് വഴിയൊരുക്കുന്നു. ജീവിതരീതിയുടെ ചില തെറ്റുകൾ കൊണ്ടാണ് അസിഡിറ്റി മാറാത്തത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് കുറയ്ക്കാൻ സാധിക്കും. വിശക്കുമ്പോൾ തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക ഇതാണ് ചെയ്യാവുന്ന ഏറ്റവും പ്രധാന കാര്യം. ഭക്ഷണം ഒരുമിച്ച് കഴിക്കുന്നതിനു പകരം ഇടയ്ക്കിടയ്ക്ക് ആയി കഴിക്കുക.

ഭക്ഷണത്തിന് അരമണിക്കൂർ മുമ്പോ അരമണിക്കൂർ ശേഷമോ വെള്ളം കുടിക്കാൻ പാടുള്ളതല്ല. ഇത് ദഹനം പ്രശ്നങ്ങൾക്ക് കാരണമാവും. എണ്ണയും കൊഴുപ്പും എരിവും നിറഞ്ഞ ഭക്ഷണങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുക. ഇതിനു പകരം ധാരാളം ആളുകൾ അടങ്ങിയ പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ആസിഡ് ധാരാളമായി അടങ്ങിയ ഓറഞ്ച് നാരങ്ങ തുടങ്ങിയ പഴങ്ങൾ കൂടുതൽ കഴിക്കുന്നതും.

അസിഡിറ്റിയിലേക്ക് കാരണമാകുന്നു. ഭക്ഷണം കഴിച്ചാൽ ഉടനെയുള്ള ഉറക്കം അമിതവണ്ണം മാത്രമല്ല മറ്റുപല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും . ഭക്ഷണം കഴിച്ച് ഉടനെയുള്ള ഉറക്കവും ഇതിലേക്ക് നയിക്കുന്ന ഒന്നാണ്. ചില ഭക്ഷ്യവസ്തുക്കളും അസിഡിറ്റി ഉണ്ടാകുന്നതിന് കാരണമാകുന്നു. പ്രധാനമായും പരിപ്പ് വർഗ്ഗങ്ങളും ധാന്യങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും എല്ലാം വേഗത്തിൽ അസിഡിറ്റി ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.