എം എം രാമചന്ദ്രൻ എന്നുപറഞ്ഞാൽ ഏവർക്കും അപരിചിതൻ ആണെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ എന്ന ഇതിഹാസത്തെ അറിയാത്തവരായി മലയാളി പ്രേക്ഷകർക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. നിരവധി സ്വർണക്കടകളുടെ മുതലാളി ആണ് അറ്റ്ലസ് രാമചന്ദ്രൻ. മറ്റുള്ള ജ്വല്ലറികളിൽ നിന്നും എപ്പോഴും വ്യത്യസ്തനാണ് ഇദ്ദേഹം. സ്വന്തം ജ്വല്ലറിയുടെ പരസ്യത്തിൽ അദ്ദേഹം തന്നെ അഭിനയിക്കുകയും മലയാളികളുടെ പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയും ആയിരുന്നു. അറ്റ്ലസ് ജ്വല്ലറി ജന കോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന വാക്കുകൾ തന്നെ മലയാളികൾ ഒത്തിരി ആസ്വദിച്ചവയാണ്.
രാമചന്ദ്രൻ ഒരു ജ്വല്ലറി ഉടമ മാത്രമല്ല വൈശാലി, വസ്തുഹാര, ധനം, സുകൃതം എന്നി സിനിമകളുടെ നിർമ്മാതാവായും, ചകോരം, കൗരവർ, ഇന്നലെ തുടങ്ങിയ സിനിമകളുടെ ഡിസ്ട്രിബൂറ്റർ ആയും പിന്നീട് ഏതാനും സിനിമകളിലൂടെ നടനായും മലയാളികൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഗൾഫ് നാടുകളിലെ പ്രസ്തമായ അറ്റ്‌ലസ് ജ്വല്ലറി പിന്നിട് ബിസിനസുകളിൽ വന്ന പിഴവുകൾ കൊണ്ട് 2015 ഓഗസ്റ്റിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ഏകദേശം മൂന്നുവർഷത്തോളം കാലം ജയിലിലാവുകയും ചെയ്തു.
പിന്നീട് ശിക്ഷയിൽ നിന്നും മോചിതനായെങ്കിലും കോടികളുടെ കടബാധ്യത ഉള്ളതുകൊണ്ട് തന്നെ ജന്മനായ് ഇന്ത്യയിലേക്ക് മടങ്ങിവരാൻ സാധിക്കാതെ പോയി. തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ഭാഗവും ആഗ്രഹവുമായ അറ്റ്ലസ് ജ്വല്ലറി പിന്നീട് പ്രവർത്തനം ആക്കാൻ നോക്കിയെങ്കിലും അതിന് പറ്റിയ ഒരു പങ്കാളിയെ കണ്ടു കിട്ടാഞ്ഞതിനാൽ ആ പരിശ്രമവും പരാജയപ്പെടുകയായിരുന്നു. അതിനിടയിൽ ആണ് അപ്രതീക്ഷിതമായി മരണവും വന്നെത്തിയത്.
ദുബായ് മൻ ഹൂളിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. ദുബായിൽ തന്നെ അടക്കം എന്നറിയുന്നു. നെഞ്ചു വേദനയെ തുടർന്ന് രണ്ടു ദിവസമായി ആശുപത്രിയിൽ ആയിരുന്നു ഇദ്ദേഹം. ഒക്ടോബർ രണ്ട് ഞായർ രാത്രി 11 മണി കഴിഞ്ഞതോടെ ആണ് അന്ത്യം സംഭവിച്ചത് എന്നാണ് റിപോർട്ടുകൾ. നിരവധി പേരാണ് ഇപ്പോൾ അറ്റ്‌ലസ് രാമചന്ദ്രന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.