നമ്മുടെ വീട്ടുവളപ്പിൽ എല്ലാം തന്നെ ധാരാളമായി ഉണ്ടാകുന്ന ഒന്നാണ് അത്തിപ്പഴം ഇത് വെറുമൊരു പഴം മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഉണങ്ങിയ പഴം ആയിരിക്കും നമ്മൾ കൂടുതൽ കഴിച്ചിട്ടുണ്ടാവുക ഇതിൽ 50% പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസിയവും സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു.
അത്തിപ്പഴം പഞ്ചസാരയുമായി അല്ലെങ്കിൽ ശർക്കര ചേർത്ത് കഴിച്ചാൽ രക്തസ്രാവം ദന്തക്ഷയം മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് ശമനം ഉണ്ടാകും. അതുപോലെ തന്നെ മുലപ്പാലിനെ തുല്യമായിട്ടുള്ള പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ അത്തിപ്പഴം കുഞ്ഞുങ്ങൾക്ക് വളരെ നല്ലതാണ്.
അത്തിപ്പഴം കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുന്നതിനും ക്ഷീണം ഇല്ലാതാക്കുന്നതിനും അവരെ വളരെ ആരോഗ്യത്തോടുകൂടി വളർച്ച ഉറപ്പാക്കുന്നതിനും എല്ലാം ഗുണം ചെയ്യുന്നതാണ്. ഗർഭം അലസാരിക്കുന്നതിന് പ്രതിരോധം എന്ന നിലയിൽ ഗർഭിണികൾ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ബലക്ഷയം ഇല്ലാതാക്കുന്നതിനും വളരെ നല്ല ഒരു ഔഷധം കൂടിയാണ്.
അതുപോലെ തന്നെ വിളർച്ച വയറിളക്കം അത്യ ആർത്തവം ലൈംഗികശേഷി കുറവ് എന്നിവയ്ക്കും ഇപ്പഴും കഴിക്കാവുന്നതാണ്. കേടുകൂടാതെ ഒരു വർഷത്തോളം ഉണക്കി സൂക്ഷിക്കാവുന്ന ഒരു പഴം കൂടിയാണ്. കൂടുതൽ ആരോഗ്യ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : malayalam taste world